പത്തനംതിട്ട: രാഹുല്‍ ഗാന്ധി - പിണറായി വിജയന്‍ വാക്‌പോര് തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറിയും രാഹുല്‍ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി. കേരള മുഖ്യമന്ത്രി ഒത്തു കളിക്കുന്ന ആളാണ്. പിണറായിക്ക് ബിജെപിയുമായി ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണുള്ളതെന്നും പ്രിയങ്ക വിമര്‍ശിച്ചു.
പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. രാജ്യം മുഴുവന്‍ സഞ്ചരിച്ചു ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് എതിരെയാണ് പിണറായി എപ്പോഴും സംസാരിക്കുന്നത്.
ഒട്ടേറെ അഴിമതി ആരോപണം വന്നിട്ടും ഇതുവരെ കേരളത്തിലെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിട്ടില്ല. കുഴല്‍പ്പണ കേസില്‍ ഉള്‍പ്പെട്ട ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനെ പിണറായി വിജയനും തൊട്ടില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
രണ്ട് മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്തിട്ടും കേരളത്തിലെ മുഖ്യമന്ത്രിയെ ഒന്ന് ചോദ്യ് ചെയ്യാന്‍ പോലും മോദിയും അദ്ദേഹത്തിന്റെ ഏജന്‍സികളും തയ്യാറായിട്ടില്ലെന്നാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. ജയിലെന്ന് പറഞ്ഞ് തന്നെ പേടിപ്പിക്കേണ്ടെന്നും രാഹുലിന്റെ മുത്തശ്ശി തന്നെ ജയിലില്‍ ഇട്ടിട്ടുണ്ടെന്നും പിണറായി തിരിച്ചടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |