വെട്രിമാരൻ സംവിധാനം ചെയ്യുന്ന വിടുതലൈ എന്ന വിജയ് സേതുപതി ചിത്രത്തിൽ ഗൗതം മേനോൻ ഉന്നത പൊലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ചിത്രത്തിൽ സൂരിയ്ക്ക്. എഴുത്തുകാരൻ ജയമോഹന്റെ തുണൈവൻ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് വെട്രിമാരൻ വിടുതലൈ ഒരുക്കുന്നത്.സത്യമംഗലം കാട്ടിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന് ഇളയരാജയാണ് സംഗീത സംവിധാനം. ഇതാദ്യമായാണ് വെട്രിമാരൻ ചിത്രത്തിന് ഇളയരാജ സംഗീതം നൽകുന്നത്. 1980ൽ റിലീസ് ചെയ്ത ശിവാജി ഗണേശൻ - രജനികാന്ത് ചിത്രത്തിന്റെ പേരും വിടുതലൈ എന്നായിരുന്നു. വെൽരാജാണ് വിടുതലൈയുടെ ഛായാഗ്രാഹകൻ. വിടുതലൈയ്ക്കു ശേഷമായിരിക്കും സൂര്യ - വെട്രിമാരൻ ചിത്രം വാടി വാസലിന്റെ ചിത്രീകരണം ആരംഭിക്കുക. ജെല്ലിക്കെട്ട് പശ്ചാത്തലമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. കലൈപുലി എസ്. താണു വി. ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന വാടിവാസൽ സൂര്യയുടെ നാല്പതാമത് ചിത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |