കോട്ടയം: സ്ത്രീകളുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവ് റിമാൻഡിൽ. മാന്നാനം അറക്കൽ വീട്ടിൽ അഖിൽദാസിനെയാണ് (26) ഗാന്ധിനഗർ പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരം നാലോടെ ഗാന്ധിനഗർ ചെമ്മനംപടി ഭാഗത്തായിരുന്നു മൂന്നു സ്ത്രീകളുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷം മാലപൊട്ടിക്കാൻ ശ്രമിച്ചത്. ആളുകൾ ഓടിക്കൂടിയതിനെ തുടർന്ന് ഇവിടങ്ങളിൽ നിന്നെല്ലാം ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു. ഇതിനിടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇടനാഴിയിൽ വച്ച് ഒരു ലേഡി ഡോക്ടറെ കടന്നു പിടിക്കാനും ശ്രമമുണ്ടായി.
പരാതിയെ തുടർന്ന് ഈ സ്ഥലങ്ങളിലെ സി.സി.ടി.വി കാമറ പരിശോധിച്ചപ്പോൾ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ഗാന്ധിനഗർ എസ്.എച്ച്. ഒ സുരേഷ് വി. നായരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |