തിരുവനന്തപുരം: വിവിധതരം രോഗങ്ങളെ പ്രതിരോധിക്കാനുള്ള വാക്സിനുകൾ ഇതുവരെയും കേന്ദ്രസർക്കാരുകൾ സൗജന്യമായി തന്നെയാണ് നൽകിയിട്ടുള്ളത് എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് രോഗം പുതിയ കാര്യമാണെങ്കിലും വാക്സിൻ എന്നത് പുതിയ കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് നിരവധി പകർച്ചവ്യാധികൾക്കെതിരെ നാം വാക്സിൻ ഉപയോഗിച്ചിട്ടുള്ളതാണെന്നും അവയെല്ലാം കേന്ദ്ര സർക്കാരുകൾ സൗജന്യമായാണ് ജനങ്ങൾക്ക് നൽകിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. സമാനമായി, സംസ്ഥാനങ്ങളും വാക്സിൻ സൗജന്യമായി തന്നെയാണ് ജനങ്ങൾക്ക് നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വൈറസിനെ നേരിടാൻ മാത്രം വില ഈടാക്കുമെന്ന് പറയുന്നതിൽ യാതൊരു ഔചിത്യവുമില്ല. ഇതാണ് സംസ്ഥാന സർക്കാർ തുടക്കം മുതൽ സ്വീകരിച്ച നിലപാട്. അതുകൊണ്ടാണ് വാക്സിൻ സൗജന്യമായി തന്നെ നൽകും എന്ന് സംസ്ഥാനം തീരുമാനിച്ചത്.
കേന്ദ്ര സർക്കാരിന് ഒരു വിലയും സംസ്ഥാനത്തിന് മറ്റൊരു വിലയും എന്ന നിലപാട് പാടില്ല. തീർത്തും തെറ്റായ ഒരു കാര്യമാണ് അത്. സർക്കാരുകൾക്കെല്ലാം ഒരേ പോലെ തന്നെയല്ലേ വേണ്ടത്. സ്വകാര്യ കമ്പനികൾക്ക് തോന്നിയത് പോലെ വിലയീടാക്കാൻ അനുവദിക്കാമോ. അത് ക്രമീകരിക്കേണ്ടതല്ലേ. മുഖ്യമന്ത്രി ചോദിച്ചു. ഇക്കാര്യങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാരിൽ നിന്നും ക്രമീകരണം ഉണ്ടാകുന്നില്ല എന്നതുകൊണ്ടാണ് ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ നിന്നും വിമർശനം ഉയർന്നതെന്നാണ് താൻ മനസിലാക്കുന്നത്. മുഖ്യമന്ത്രി വ്യക്തമാക്കി.
content highlight: cm pinarayi vijayan on central govt not providing enough vaccines.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |