ആലപ്പുഴ: ജില്ലയിലേക്ക് എത്തുന്ന രാജ്യാന്തര യാത്രക്കാർ ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയമാകണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. പരിശോധനാ ഫലം അറിയുന്നത് വരെ വീട്ടിൽ റൂം ക്വാറന്റൈനിൽ കഴിയണം. പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും ലക്ഷണങ്ങൾ ഉണ്ടോയെന്ന് 14 ദിവസം കൂടി സ്വയം നിരീക്ഷിക്കണം. സംസ്ഥാനത്തിന് പുറത്തു നിന്നും ബിസിനസ് ആവശ്യങ്ങൾക്കുൾപ്പെടെ വരുന്ന അന്തർ സംസ്ഥാന യാത്രക്കാർ കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. 48 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ നെഗറ്റീവ് പരിശോധനാ ഫലം കൈയിൽ കരുതണം. പരിശോധന നടത്താത്തവർ സംസ്ഥാനത്തെത്തിയ ഉടൻ ആർ.ടി.പി.സി.ആർ പരിശോധന നടത്തണം. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |