SignIn
Kerala Kaumudi Online
Friday, 26 April 2024 7.12 PM IST

വരുന്നു ത്രിവേണി, അടുക്കളയിലേക്ക്!

rt

ഹോം ഡെലിവറിയുമായി കൺസ്യൂമർഫെഡ്

ആലപ്പുഴ: അരി, പഞ്ചസാര, മുളക്, പയർ, പപ്പടം, വെളിച്ചെണ്ണ... അടുക്കളയിലേക്ക് ആവശ്യമായ എന്തിന്റെയും ലിസ്റ്റ് തയ്യാറാക്കി കൺസ്യൂമർഫെഡിന്റെ വാട്ട്സാപ്പ് നമ്പറിലേക്ക് ഒന്നയയ്ക്കുകയേ വേണ്ടൂ, നിശ്ചിത സമയത്തിനുള്ളിൽ ഇത്രയും ഐറ്റംസ് അടുക്കളമുറ്റത്തെത്തിയിരിക്കും; ഒരു രൂപ പോലും സർവ്വീസ് ചാർജില്ലാതെ!

കൊവി​ഡി​ന്റെ രണ്ടാംവരവ് തീവ്രമാവുകയും ലോക്ക്ഡൗണി​ലേക്ക് കാര്യങ്ങൾ നീളുകയും ചെയ്യുന്നതി​ന്റെ പശ്ചാത്തലത്തി​ലാണ് ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ വീട്ടുമുറ്റത്തെത്തി​ക്കുന്ന ​'ഹോം ഡെലി​വറി​​​' സർവ്വീസ് കൺസ്യൂമർഫെഡ് വീണ്ടും ആരംഭിക്കുന്നത്. ആദ്യ ലോക്ക്ഡൗൺ കാലത്ത് ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു ഈ ഇടപെടൽ. ഫെഡ് ആലപ്പുഴ റീജിയണിന്റെ കീഴിൽ ജില്ലയിൽ പൊതുവിതരണം നടത്തുന്ന ത്രിവേണി സൂപ്പർമാർക്കറ്റുകളും മൊബൈൽ ത്രിവേണി യൂണിറ്റുകളുമാണ് ഹോം ഡെലിവറി നടത്തുന്നത്. ത്രിവേണി സൂപ്പർമാർക്കറ്റിലെ അതേ നിരക്ക് നൽകിയാൽ മതി. സർവ്വീസ് ചാർജ് ഇല്ല. ഉപഭോക്താക്കൾ സമീപത്തെ കൺസ്യൂമർ ഫെഡ് സ്ഥാപനത്തിന്റെ വാട്‌സാപ്പ് നമ്പറിൽ സാധനങ്ങളുടെ ലിസ്റ്റും മേൽവിലാസവും അയച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ സാധനങ്ങൾ വീട്ടിലെത്തും.

വീട്ടിലേക്ക് അത്യാവശ്യം വേണ്ട മരുന്നുകളും ലഭ്യമാണ്. ജില്ലയിൽ മരുന്നുകൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. കഴിഞ്ഞ തവണത്തെ ആത്മവിശ്വാസമാണ് ഇത്തവണത്തെ കൈമുതൽ. പുതിയ അദ്ധ്യയന വർഷം വിദ്യാർത്ഥികൾക്ക് ആവശ്യമായ ത്രിവേണി നോട്ട് ബുക്കുകൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ വീടുകളിലെത്തിക്കാനുള്ള പദ്ധതിയും കൺസ്യൂമർഫെഡ് തയ്യാറാക്കുന്നുണ്ട്. പച്ചക്കറികൾ ആവശ്യമായവർക്ക് അടുത്തുള്ള കടയിൽ നിന്ന് അതും എത്തിച്ച് നൽകും.

മൊബൈൽ ത്രിവേണി

ജില്ലയിൽ അഞ്ച് മൊബൈൽ ത്രിവേണികളാണ് തിങ്കൾ മുതൽ ശനി വരെ പ്രവർത്തിക്കുന്നത്. കുട്ടനാട്, അരൂർ, ആലപ്പുഴ,കായംകുളം, മാവേലിക്കര എന്നിവിടങ്ങളിലാണ് മൊബൈൽ ത്രിവേണി യൂണിറ്റുകൾ ഉള്ളത്. മൊബൈൽ ത്രിവേണികൾ വഴി കണ്ടെയ്ൻമെന്റ് സോണുകളിലും കടലോര, ഗ്രാമീണ മേഖലകളിലും ആവശ്യകത അനുസരിച്ച് റൂട്ട് തയ്യാറാക്കി നിത്യോപയോഗ സാധനങ്ങൾ എത്തിക്കും.

ത്രിവേണി ഫോൺ നമ്പർ

ആലപ്പുഴ മെഗാ മാർട്ട്: 7356986711, ഇ-ത്രിവേണി:994600071,മൊബൈൽ ത്രിവേണി: 7306024492, അമ്പലപ്പുഴ: 9895492166, ചമ്പക്കുളം: 8921061989,ചേർത്തല: 8590999606, മിനി ത്രിവേണി: 7994066386, ചെങ്ങന്നൂർ: 9745708668, ചാരുമൂട്: 9605539777, എരമല്ലൂർ: 9562151645, ഹരിപ്പാട്: 95622768480, പറവൂർ: 8848329399, കായംകുളം: 9895889446, മാവേലിക്കര: 9388571286, മാലേവിക്കര മൊബൈൽ ത്രിവേണി: 9744541901,മുട്ടം: 9400737368, കായംകുളം എൻ.ടി.പി.സി: 1249725000, കായംകുളം ഇ ത്രിവേണി: 9847375849, കായംകുളം മൊബൈൽ ത്രിവേണി: 8281478497, പള്ളിപ്പാട്: 6283324816,താമരക്കുളം: 956704047,വീയപുരം: 9544944729,കടയ്ക്കൽ:7558847551, കുട്ടനാട് മൊബൈൽ ത്രിവേണി: 9744756362, മൊബൈൽ ത്രിവേണി അരൂർ: 9744990804.

നീതിമെഡിക്കൽ സ്റ്റോർ

ആലപ്പുഴ: 9809877919, അമ്പലപ്പുഴ: 9947682373,ചമ്പക്കുളം: 8075032251,ചാരുമൂട്: 9947339185,ചെങ്ങന്നൂർ: 7560909284,ചേപ്പാട്: 9446818718.ഹരിപ്പാട്: 9446535044,കായംകുളം:9946432152,തകഴി: 9947757360,വീയപുരം: 73065449788.

......

 ത്രിവേണികൾ.......25

 നീതി മെഡിക്കൽ സ്റ്റോറുകൾ: 10

.......

'' ജില്ലയിൽ കൊവിഡ് വ്യാപനം വീണ്ടും തീവ്രമായതോടെ ഹോം ഡെലിവറി സർവീസ് തുടങ്ങിയ്ത്. ലോക്ഡൗൺ കാലത്തും ഈ സേവനം ഉണ്ടായിരുന്നു. മികച്ച പ്രതികരമാണ് ലഭ്യമാകുന്നത്. ആവശ്യക്കാർ കൂടി വരികയാണ്. ജീവനക്കാർ തന്നെയാണ് സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതത്. ഡെലിവറി ചാർജ് ഈടാക്കുന്നില്ല.

(ഡി.ബിജു,ഓപറേഷൻ മാനേജർ കൺസ്യൂമർഫെഡ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.