തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിനനുകൂലമായ ജനവിധി അംഗീകരിക്കുന്നതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പ്രതീക്ഷിച്ച സീറ്റുകളിൽ വിജയിക്കാൻ സാധിച്ചില്ല. എൻ.ഡി.എക്ക് വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ മുസ്ലിം വോട്ടുകളുടെ ധ്രുവീകരണമുണ്ടായി. തിരഞ്ഞെടുപ്പ് പ്രകടനത്തെക്കുറിച്ച് പാർട്ടിക്കകത്തും മുന്നണിയിലും വിശദമായ പഠനം നടത്തും. എൻ.ഡി.എയെ പരാജയപ്പെടുത്താൻ ആസൂത്രിതനീക്കം നടന്നു. ജനങ്ങൾക്കിടയിൽ ശക്തമായി പ്രവർത്തിക്കും. ഇടതുപക്ഷത്തിനെതിരെ ആശയപരമായ പോരാട്ടം തുടരുമെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |