SignIn
Kerala Kaumudi Online
Saturday, 05 July 2025 11.12 PM IST

പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പണം നൽകാൻ വരട്ടെ....കുറിപ്പുമായി ശ്രീശാന്ത്

Increase Font Size Decrease Font Size Print Page
s-sreesanth

തിരുവനന്തപുരം: കൊവിഡ് മഹാമാരിയിയുടെ പശ്ചാത്തലത്തിൽ ചുറ്റുമുളള കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനു മുൻപ്, തൊട്ടടുത്ത് സഹായം ആവശ്യമുളളവരുണ്ടോയെന്ന് അന്വേഷിച്ച് സഹായം ഉറപ്പാക്കണമെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്ത കുറിപ്പിൽ ശ്രീശാന്ത് അഭ്യർത്ഥിച്ചു.

പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഫണ്ടുകളിലേക്ക് സംഭാവന നൽകുന്നതിനു മുൻപ്, ചുറ്റുമൊന്നു കണ്ണോടിക്കുക. നിങ്ങളുടെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ജോലിക്കാർക്കോ ഈ പോരാട്ടത്തിൽ സാമ്പത്തിക സഹായം ആവശ്യമാണോയെന്നു നോക്കുക.

ആദ്യം അവരെ കരുത്തരാക്കുക. കാരണം, നിങ്ങൾക്ക് മാത്രമേ അവരിലേക്കെത്തിച്ചേരാനാകൂ. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അല്ല എന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കാർഡിൽ ശ്രീശാന്ത് കുറിച്ചു.

ശ്രീശാന്തിന്റെ പോസ്റ്റിനെ അനുകൂലിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടതും വ്യവസായം തകർന്നതുമായ സംഭവങ്ങൾ കമന്റ് ബോക്സിൽ പലരും ചൂണ്ടിക്കാട്ടി. ​ആയിരക്കണക്കിന് പേർ ഇതിനോടകം പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

TAGS: NEWS 360, SPORTS, SREESANTH, S SREESANTH, COVID, COVID19, PM CARES FUND, CM RELIEF FUND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.