ന്യൂഡൽഹി: മുൻ സുപ്രീംകോടതി ജഡ്ജും മദ്രാസ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് എം.വൈ. ഇക്ബാൽ (70) അന്തരിച്ചു. ഡൽഹി അതിർത്തിയായ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെയായിരന്നു അന്ത്യം.
2012 ഡിസംബർ മുതൽ 2016 ഫെബ്രുവരി വരെ സുപ്രീംകോടതി ജഡ്ജിയായിരുന്നു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെയാണ് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. ഇന്നത്തെ ജാർഖണ്ഡിന്റെ ഭാഗമായ പഴയ ബീഹാറിൽ ജനിച്ച ജസ്റ്റിസ് ഇക്ബാൽ 1974ൽ റാഞ്ചി യൂണിവേഴ്സിറ്റിയിൽ നിന്ന് ഗോൾഡ് മെഡലോടെ നിയമ ബിരുദം നേടിയ ശേഷം അഭിഭാഷകനായി. 1996ൽ പാട്നാ ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി. പാട്നാ ഹൈക്കോടതി വിഭജിച്ച് ജാർഖണ്ഡ് ഹൈക്കോടതി രൂപീകരിച്ചപ്പോൾ അവിടെയും പ്രവർത്തിച്ചു. പിന്നീട് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി. നിര്യാണത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |