SignIn
Kerala Kaumudi Online
Sunday, 06 July 2025 10.18 PM IST

കൊവിഡ് രോഗികൾ ഈ ലക്ഷണങ്ങൾ നിസാരമായി കാണരുത്, ഹൃദയാഘാതത്തിന് സാദ്ധ്യത; ഡോക്ടർ പങ്കുവച്ച രോഗിയുടെ രക്തം കട്ടപിടിച്ച ഫോട്ടോ വൈറലാവുന്നു

Increase Font Size Decrease Font Size Print Page

covid-patient

കഴിഞ്ഞ ഒരു വർഷത്തിനിടെ കോടിക്കണക്കിനാളുകൾക്കാണ് ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചത്. പല തരത്തിലുള്ള വെല്ലുവിളികളാണ് കൊവിഡ് രോഗികൾ നേരിട്ടുകൊണ്ടിരിക്കുന്നത്. വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചതോടെ രോഗലക്ഷണങ്ങളിലും മാറ്റങ്ങളുണ്ടായി.

കൊവിഡിന്റെ തുടക്കത്തിൽ പ്രായമായവർക്കായിരുന്നു ഇത് കൂടുതൽ വെല്ലുവിളി ഉയർത്തിയിരുന്നതെങ്കിൽ ഇപ്പോൾ എല്ലാ പ്രായക്കാരിലും രോഗം ഗുരുതരമാകുന്നു. ചിലർക്ക് ഹൃദയാഘാതം സംഭവിക്കുന്നു. രോഗികളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥകളും റിപ്പോർട്ട് ചെയ്തു.


രക്തം കട്ടപിടിക്കുന്നതിനെ നിസാരമായി കാണാൻ സാധിക്കില്ല.കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ, ഈ അവസ്ഥ ഹൃദയാഘാതത്തിലേക്കും, പക്ഷാഘാതത്തിലേക്കുമൊക്കെ നയിക്കാം. ചിലരുടെ കൈകാലുകളിലെ രക്തക്കുഴലുകളിലാവാം രക്തം കട്ട പിടിക്കുന്നത്. അങ്ങനെയെങ്കില്‍ അത് കൈകാലുകൾ തളരാൻ വരെ കാരണമായേക്കാം.

രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട് മെയ് അഞ്ചിന് ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിലെ ഡാ. അംബരീഷ് സത്വിക് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. കൊവിഡ് രോഗിയുടെ കാലില്‍ നിന്നെടുത്ത കട്ട പിടിച്ച രക്തത്തിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

രക്തം കട്ടപിടിച്ചാൽ ഇങ്ങനെയിരിക്കും. രക്തം കട്ടപിടിക്കുന്നു. ഇതുമൂലം ഹൃദയാഘാതം, അല്ലെങ്കിൽ കൈകാലുകൾ നഷ്ടപ്പെടുന്നതിനും കാരണമാകാം.ഒരു രോഗിയുടെ കാലിലെ ധമനികളിൽ നിന്ന് ഞങ്ങൾ ഇവ പുറത്തെടുത്തു. അദ്ദേഹത്തെ രക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു, '-ഡോക്ടർ സത്വിക് ട്വീറ്റ് ചെയ്തു. നാലായിരത്തോളം പേരാണ് ട്വീറ്റ് റീട്വീറ്റ് ചെയ്തത്. പതിനായിരക്കണക്കിനാളുകൾ ലൈക്ക് ചെയ്തു.

രോഗപ്രതിരോധ വ്യവസ്ഥയുടെ ഭാഗമായി പുറത്തുവരുന്ന 'സൈറ്റോകൈന്‍' എന്ന പ്രോട്ടീന്‍ ആണ് രക്തം കട്ട പിടിക്കുന്നതിന് കാരണമാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൊവിഡ് രോഗിയില്‍ ആദ്യത്തെ അഞ്ച് മുതല്‍ ഏഴ് ദിവസം വരെയാണ് വൈറസുകള്‍ പെരുകുന്ന സാഹചര്യമാണുണ്ടാകുന്നത്. അതിന് ശേഷം പ്രതിരോധ വ്യവസ്ഥ രോഗകാരിയെ തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കാന്‍ തുടങ്ങുന്നു. ഈ ഘട്ടത്തിലാണ് 'സൈറ്റോകൈന്‍' പുറത്തുവരുന്നത്. ഇത് ചില രോഗികളില്‍ രക്തം കട്ട പിടിക്കുന്ന സാഹചര്യമുണ്ടാക്കുന്നു.


ഇത്തരത്തിലുള്ള കട്ടപിടിക്കുന്നതിന് ഏത് തരത്തിലുള്ള രോഗികളാണ് ഇരയാകുക എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്, എങ്ങനെ തടയാം എന്നതിനെക്കുറിച്ച് പഠനം നടക്കുകയാണ്.

കൊവിഡ് രോഗിയിൽ രക്തം കട്ട പിടിക്കുമ്പോൾ ഹൃദയാഘാത സാദ്ധ്യത ഏറുന്നു. ഇത്തരത്തില്‍ നിരവധി കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ഡോക്ടർ പറഞ്ഞു. പ്രായഭേദമന്യേ എല്ലാവർക്കും ഇത് ഭീഷണിയാണ്. കൊവിഡ് രോഗികൾക്ക് നെഞ്ചിടിപ്പ് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുക, നെഞ്ച് വേദന, നെഞ്ചിനകത്തം പിരിമുറുക്കം തോന്നുക, തല കറക്കം, തലവേദന, താടിയെല്ലിന്റെ ഭാഗങ്ങളില്‍ വേദന ഇത്തരം ബുദ്ധിമുട്ടുകൾ സാധാരണയായി ഹൃദയാഘാതവുമായി ബന്ധപ്പെട്ട് വരുന്നതാണ്. ഇങ്ങനെയെന്തെങ്കിലും ഉണ്ടെങ്കിൽ ഉടന്‍ തന്നെ ഡോക്ടറുമായി ബന്ധപ്പെടുക.

TAGS: HEALTH, LIFESTYLE HEALTH, BLOOD CLOTS, DR AMBARISH SATWIK, COVID 19
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.