മൂന്ന് മാസം കൊണ്ട് 25000 യൂണിറ്റ് വിൽപ്പന കാഴ്ച വച്ചിരിക്കുകയാണ് കിയ സൊണറ്റ്. കഴിഞ്ഞ ഓഗസ്റ്റിൽ നിരത്തിലെത്തിയ കോംപാക്ട് എസ് യു വിയായ സൊണെറ്റ് വിൽപ്പന അതിവേഗത്തിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം മാത്രം 8,498 വാഹനങ്ങളാണ് വിറ്റത്. ഫെബ്രുവരിയിൽ 7,997 യൂണിറ്റും ജനുവരിയിൽ 8,859 യൂണിറ്റുമാണ് വിറ്റു പോയത്. ഇതോടെ കഴിഞ്ഞ മൂന്ന് മാസം കൊണ്ട് തന്നെ 'സൊണെറ്റ്' വിൽപ്പന 25,354 യൂണിറ്റായി. കടുത്ത മത്സരം അരങ്ങേറുന്ന സബ് കോംപാക്ട് എസ് യു വി വിപണിയിൽ പുതുതരംഗമായി മാറാൻ 'സൊണെറ്റി'നു സാധിച്ചെന്നാണു വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |