SignIn
Kerala Kaumudi Online
Saturday, 27 April 2024 10.06 AM IST

ഹിമാചലിലേക്ക് പോകാൻ ഇ- പാസെടുത്ത് ട്രംപും ബച്ചനും! പൊലീസ് കേസെടുത്തു

trump

ഷിംല: ഹിമാചൽ പ്രദേശിലേക്ക് പ്രവേശിക്കാൻ പ്രമുഖ വ്യക്തികളുടെ പേരിൽ വ്യാജ ഇ– പാസ് നേടിയവർക്കെതിരെ പൊലീസ് കേസെടുത്തു. മുൻ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, ബോളിവുഡ് താരം അമിതാഭ് ബച്ചൻ എന്നിവരുടെ പേരിലുള്ള വ്യാജ ഇ – പാസുകളാണ് പൊലീസ് കണ്ടെടുത്തത്. ഇത് കൈവശപ്പെടുത്തിയവർക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തതായി ഷിംല പൊലീസ് അറിയിച്ചു.

കൊവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ ഹിമാചൽ പ്രദേശിലേക്ക് പ്രവേശിക്കണമെങ്കിൽ ഇ-പാസ് നിർബന്ധമാക്കിയിരുന്നു. എന്നാൽ വ്യാജവിവരങ്ങൾ നൽകി പലരും പാസ് നേടുകയായിരുന്നു. ട്രംപിന്റെയും അമിതാഭ് ബച്ചന്റെയും പേരിൽ സ്വന്തമാക്കിയിരിക്കുന്ന രണ്ട് ഇ- പാസിലും ഒരേ മൊബൈൽ നമ്പരും ആധാർ നമ്പരുമാണ് നൽകിയിരിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഐ.ടി വിഭാഗം പൊലീസിനു പരാതി നൽകി. തുടർന്നാണ് എഫ്‌.ഐ.ആർ കജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, HP POLICE IS IN RECEIPT OF A COMPLAINT REGARDING FAKE REGISTRATION IN THE NAME OF MR DONALD TRUMP AND AMITABH BACHCHAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.