SignIn
Kerala Kaumudi Online
Saturday, 27 April 2024 4.54 AM IST

'അത് കവർ അല്ല... ജാം ആണ്'; ദയവായി മനസിലാക്കൂ എന്ന് ആര്യ ദയാൽ, 'പിന്നെന്തിന് ടൈറ്റിൽ എഡിറ്റ് ചെയ്തു' വെന്ന് സോഷ്യൽ മീഡിയ

arya-dhayal

തന്റെ ചാനൽ അപ്‌ലോഡ് ചെയ്ത വീഡിയോ കവർ ഗാനത്തിന്റേതല്ലെന്നും അത് ജാമിംഗ് സെഷൻ ആയിരുന്നു എന്നുമുള്ള വിശദീകരണവുമായി ഗായിക ആര്യ ദയാൽ. തമിഴ് ചിത്രമായ 'വാരണം ആയിര'ത്തിലെ 'അടിയെ കൊള്ളുതേ' എന്ന ഗാനം താൻ ആലപിക്കുന്നതിന്റെ വീഡിയോ ആര്യ പങ്കുവച്ചതിനെ തുടർന്ന് നിരവധി പേർ സോഷ്യൽ മീഡിയയിലെ കമന്റുകളും മറ്റും വഴി വിമർശനവുമായി രംഗത്ത് വന്നിരുന്നു.

ആര്യ ഗാനം വ്യാഖ്യാനിച്ചിരിക്കുന്നത് മോശമായാണ് എന്നായിരുന്നു ഇവരുടെ വിമർശനം. ഇതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി ആര്യ രംഗത്ത് വന്നത്. തന്റെ ആലാപനം ഗാനത്തിന്റെ കവർ വേർഷനല്ല എന്നും അത് ജാമിംഗ് സെഷൻ ആണെന്നുമാണ് ആര്യ വിശദീകരിക്കുന്നത്.

വീഡിയോയുടെ കമന്റ് ബോക്സിലെ പിൻ ചെയ്ത കമന്റിലാണ് ഗായിക ഇക്കാര്യം പറയുന്നത്. രണ്ടും തമ്മിലെ വ്യത്യാസം ദയവുചെയ്ത് മനസിലാക്കണമെന്നും ആര്യ അഭ്യർത്ഥിക്കുന്നു.

എന്നാൽ ആര്യയുടെ വീഡിയോയുടെ ടൈറ്റിലിൽ 'കവർ' എന്നുള്ള വാക്ക് നേരത്തെ ഉണ്ടായിരുന്നു എന്നും അത് പിന്നീട് എഡിറ്റ് ചെയ്ത് മാറ്റിയതാണെന്നും സോഷ്യൽ മീഡിയയയിലെ ഒരു വിഭാഗം ആരോപിക്കുന്നു. ഇതിനു തെളിവായി ഒരു സ്ക്രീൻഗ്രാബും ഇവർ ഉയർത്തിക്കാട്ടുന്നുണ്ട്.

screengrab

content highlight: arya dhayal says her video is jamming session social media asks why she edited the title.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARYA DHAYAL, CINEMA, COVER SONG, INDIA, KERALA, YOUTUBE, VIDEO, VAARANAM AAYIRAM, SONG, JAMMING SESSION
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.