SignIn
Kerala Kaumudi Online
Friday, 26 April 2024 8.25 PM IST

കൊവിഡ്: ഇന്നലെ 2088 പേർ

t


ആലപ്പുഴ: ജില്ലയിൽ ഇന്നലെ 2088 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 25,850 ആയി. 28.72 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2085 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 2147 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെ 1,02,706 പേർ രോഗമുക്തരായി.

 ഇ- പാസ് അപേക്ഷ 6,000

ലോക്ക്ഡൗൺ കാലത്ത് യാത്രചെയ്യാനായി കഴിഞ്ഞ രണ്ട് ദിവസം ജില്ലയിൽ പൊലീസിന്റെ ഇ പാസിനായി അപേക്ഷിച്ചത് 6000ൽ അധികം പേർ. ആദ്യ ദിവസം ലഭിച്ച 4100 അപേക്ഷകളിൽ 589 പേർക്ക് പാസ് അനുവദിച്ചു. ശേഷിച്ച അപേക്ഷ പരിശോധിച്ച് അനാവശ്യ യാത്രക്കാരാണെന്ന് കണ്ടെത്തിയാൽ പാസ് അനുവദിക്കും. ഒഴിവാക്കാനാവാത്ത യാത്രയ്ക്ക് മാത്രമെ പാസുള്ളുവെന്നും പൊലീസ് അറിയിച്ചു. അപേക്ഷ സമർപ്പിക്കാൻ ഒരേസമയം നിരവധി പേർ ഓൺലൈനിൽ എത്തിയതോടെ സർവർ തകരാറിലായെങ്കിലും പരിഹരിച്ചു. നിർമാണ മേഖലയിലെ തൊഴിലാകൾക്ക് ജോലിക്ക് എത്തിക്കേണ്ടത് ഉടമ പ്രത്യേക വാഹനത്തിലാണെന്ന് പൊലീസ് വ്യക്തമാക്കി. ദിവസവേതനക്കാർക്കും വീട്ടുജോലിക്കാർക്കും പാസ് അനുവദിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.