കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസിനൊപ്പം സേവാഭാരതിയുടെ യൂണിഫോം ധരിച്ച സന്നദ്ധ പ്രവർത്തകർ വാഹനപരിശോധന നടത്തിയത് വിവാദമായതിനു പിന്നാലെ വിമർശനവുമായി മുസ്ലിം സ്റ്റുഡന്റസ് ഫെഡറേഷൻ ദേശീയ ഉപാദ്ധ്യക്ഷ ഫാത്തിമ തഹിലിയ. പൊലീസിനൊപ്പം ഇവർ വാഹന പരിശോധന നടത്തുന്ന ചിത്രം പങ്കുവച്ചുകൊണ്ട്, 'കേരളത്തിൽ തുടർഭരണം ലഭിച്ചത് ആർ.എസ്.എസിനാണെന്ന് ഈ ചിത്രം വെളിവാക്കുന്നുണ്ട്' എന്നാണ് എംഎസ്എഫ് വൈസ് പ്രസിഡന്റ് വിമർശിക്കുന്നത്.
പാലക്കാട് കാടാങ്കോടാണ് പൊലീസുകാർക്കൊപ്പം സേവാഭാരതി യൂണിഫോം ധരിച്ചവർ വാഹന പരിശോധന നടത്തിയത്. പൊലീസ് വിവിധ സന്നദ്ധ പ്രവർത്തകരുടെ സഹായം തേടിയിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകര്‍ ഉൾപ്പടെ സന്നദ്ധ സേവനത്തിന് എത്തിയിരുന്നു. സേവാഭാരതി പ്രവർത്തകർ എത്തിയത് സംഘടനയുടെ പേരെഴുതിയ യൂണിഫോം അണിഞ്ഞാണ്.
തുടർന്ന് ഇത് വിവാദമായി മാറുകയായിരുന്നു. കോൺഗ്രസ് നേതാവും നിയുക്ത എംഎൽഎയുമായ ടി സിദ്ദിഖ് സംഭവത്തിനെതിരെ രംഗത്തുവന്നിരുന്നു. പൊലീസിനെ സംഘടനകൾ സഹായിക്കേണ്ടത് അധികാരം പങ്കിട്ട് കൊണ്ടാവരുതെന്നും ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നു എന്നും സിദ്ദിഖ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
ഫാത്തിമ തഹിലിയയുടെ കുറിപ്പ് ചുവടെ:
'കാക്കി പാന്റസിട്ട് മൂന്ന് പേർ ക്രമസമാധാന പാലനം നടത്തുന്ന ഈ ചിത്രം കേരളത്തിൽ തുടർഭരണം ലഭിച്ചത് ആർ.എസ്.എസിനാണെന്ന് വെളിവാക്കുന്നുണ്ട്. ഒരാൾ കേരള പൊലീസിന്റെ കാക്കിയും മറ്റ് രണ്ട് പേരും ധരിച്ചത് ആർ.എസ്.എസിന്റെ കാക്കിയുമാണ്.'
content details: fathima thahiliya against sevabharathi people assisting police in kerala polices vehicle checking.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |