SignIn
Kerala Kaumudi Online
Wednesday, 16 September 2026 3.48 PM IST

റാന്നിയിൽ പരാതികളുടെ വഴിയൊരുക്കം

09-ranni-mamukku
റാന്നി മാമുക്ക് ജംഗ്ഷനിലെ ഓടപണി

റാന്നി : പുനലൂർ - മൂവാറ്റുപുഴ റോഡ് വികസനത്തിന്റെ ഭാഗമായി റാന്നി ടൗണിൽ നടക്കുന്ന നിർമ്മാണങ്ങൾ പരാതികൾക്ക് വഴിയൊരുക്കുന്നു. സമാന്തര പാലവും ബൈപ്പാസ് റോഡുമാണ് നിർമ്മിക്കുന്നത്. ബഹുനില കെട്ടിടങ്ങളുടെ നഷ്ടം പരമാവധി ഒഴിവാക്കിയും വ്യാപാര മേഖലയെയും സമീപതാമസ ക്കാരെയും ഉപദ്രവിക്കാതെയുമാണ് റോഡ് വികസനം നടത്തുന്നത്.
11 മീറ്റർ ടാറിംഗ് നടത്തി ഇരുവശവും ഓരോ മീറ്റർ വീതം ഫുട്പാത്തും ഓടയും നിർമ്മിക്കാനായിരുന്നു തീരുമാനം. വീതി കുറവുള്ളയിടങ്ങളിൽ ഓടയും ഫുട്പാത്തും ഒന്നായി പോകുന്നതരത്തിലും ക്രമീകരണം ചെയ്തിരുന്നു. എന്നാൽ ബ്ലോക്ക് പടി മുതൽ ചെത്തോങ്കര വരെയുള്ള ഭാഗത്ത് പലയിടത്തും വീതി ഇല്ലെന്ന് പരാതിയുണ്ട്. നിലവിലുള്ള കലുങ്കുകൾ പലതും അശാസ്ത്രീയമായി അടച്ചത് വെള്ളക്കെട്ടിനും കാരണമായേക്കും. ഓടകളുടെ നിർമ്മാണത്തിലും അശാസ്ത്രീയതയുണ്ട്. റാന്നി വലിയ പാലം മുതൽ മാമ്മുക്ക് ജംഗ്ഷൻ വരെയുള്ള റോഡ് നിർമ്മാണത്തിൽ നിന്ന് വ്യത്യസ്തമാണ് ഇട്ടിയപ്പാറ ഭാഗത്തേക്കുള്ളത്. വളവുകൾ നിവർത്താതെയും ചില ഭാഗങ്ങളിൽ നിരപ്പില്ലാതെയുമാണ് നിർമ്മാണം. പഴവങ്ങാടിക്കര സർക്കാർ സ്‌കൂളിനു സമീപം കയറ്റം കുറച്ചിട്ടില്ല. റാന്നി ടൗണിൽ ഏറ്റവും താഴ്ന്ന ഭാഗമായ വളയനാട്ട് ഓഡിറ്റോറിയം പടി ഭാഗം ഉയർത്തിയിട്ടില്ല. ഇട്ടിപ്പാറയിലും ഏറ്റക്കുറച്ചിലുകൾ വ്യാപകമാണ്.
പ്രധാന ജംഗ്ഷനുകൾ വികസിപ്പിക്കുമെന്ന പ്രഖ്യാപനവും നടപ്പായിട്ടില്ല.
നിലവിലുള്ള വൈദ്യുത പോസ്റ്റുകൾ പലതും ഓടയിലും റോഡിലുമായാണുള്ളത്. ഇത് ഗതാഗത തടസത്തിനും അപകടത്തിനും കാരണമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL