SignIn
Kerala Kaumudi Online
Sunday, 01 August 2021 11.24 PM IST

പറ്റിയ സമയം, പറമ്പിലേക്കിറങ്ങാം

t

ആലപ്പുഴ: ലോക്ക്ഡൗൺ വിരസതയും കൊവിഡ് വ്യാപനത്തിന്റെ ടെൻഷനും പടിക്കു പുറത്താക്കാൻ പറമ്പിലേക്കിറങ്ങിയാലോ? ചിങ്ങത്തിലേക്കെത്താൻ അധികം ദൂരമില്ല. ഇപ്പോൾ വെറുതെയിരിക്കുന്ന സമയത്ത് കൃഷിയിൽ ഒന്നു കൈവച്ചാൽ വരുന്ന ഓണത്തിന് സ്വന്തം പച്ചക്കറികൾ കൊണ്ട് വിഭവ സമൃദ്ധമാക്കാം സദ്യ.

കൃഷിക്ക് അനുയോജ്യ സമയമാണ് മേയ് മാസമെന്ന് കർഷകർ പറയുന്നു. മഴക്കാലം സജീവമാകും മുമ്പേയുള്ള ഈ സമയം കൃഷി ആരംഭിച്ചാൽ നല്ല വിളവ് ലഭ്യമാകും. തൈകളും വിത്തും വളവും മാർഗനിർദേശങ്ങളും നൽകാൻ കൃഷി ഭവനും കഞ്ഞിക്കുഴിയിലെ ജൈവ കർഷകരുമൊക്കെ തയ്യാറാണ്. ഓണക്കാലത്തേക്കുള്ള പച്ചക്കറി വിത്തുകൾ അടുത്ത മാസം മുതൽ കൃഷി ഭവനിൽ നിന്നു ലഭ്യമാകും. പയർ, പാവൽ, പച്ചമുളക്,തക്കാളി എന്നിവ നടാൻ പറ്റിയ സമയമാണിത്. ഇപ്പോൾ നട്ടാൽ 45 ദിവസത്തിനുള്ളിൽ വിളവെടുപ്പ് നടത്താം. പച്ചക്കറി വിത്തുകൾ ഓൺലൈനായും ലഭ്യമാണ്.

 ഒപ്പമുണ്ട്, കൃഷിഭവനുകൾ

കൃഷി ഭവനുകളിൽ നിന്ന് പപ്പായ, തെങ്ങിൻതൈകൾ, മുരിങ്ങ, പേര , 30-ാം ദിവസം വിളവെടുക്കാൻ കഴിയുന്ന ചീര, വെള്ളരി, പയർ വിത്ത്, തൈകൾ എന്നിവ ലഭ്യമാണ്. വെണ്ട, മുളക്, വഴുതന,പാവൽ, പടവലം എന്നിവ മട്ടുപ്പാവിലും കൃഷി ചെയ്യാം. സ്ഥലം കൂടുതലുള്ളവർക്ക് ഇഞ്ചി,കപ്പ,ചേന എന്നീ കൃഷിയിലേക്ക് കടക്കാം. രാവിലെയും വൈകിട്ടും പച്ചക്കറി ചെടികൾക്ക് വെള്ളമൊഴിക്കാൻ കുട്ടികളെ നിയോഗിച്ചാൽ അവരുടെ വിരസതയും മാറിക്കിട്ടും.

 ഓൺലൈൻ കൃഷി

കഴിഞ്ഞ ലോക്ക്ഡൗണിൽ വീട്ടമ്മമാരുടെ നേരംപോക്ക് ഓൺലൈൻ പാചക പരീക്ഷണമായിരുന്നു. ഈ ലോക്ക്ഡൗണിൽ കർഷകർക്കായി ഓൺലൈൻ കൃഷി പരിശീലന വീഡിയോകളും സുലഭമാണ്. തൈ നടീൽ, പരിപാലനം, ജൈവ വളം തയ്യാറാക്കൽ, സംരക്ഷണം എന്നിവ ഒറ്റ ക്ലിക്കിൽ ലഭിക്കും. കൃഷി ഭവനുകളിൽ ആവശ്യമായ വളങ്ങൾ ലഭ്യമാണ്. ജീവാണുവളങ്ങൾ, സൂക്ഷ്മ മൂലക കൂട്ടുകൾ, ജൈവ കുമിൾ നാശിനികൾ, ജൈവ കീടനാശിനികൾ, ട്രൈക്കോ ഡോർമ, മൈക്കോറൈസ, വേപ്പധിഷ്ഠിത കീടനാശിനികൾ, മരച്ചീനി അധിഷ്ഠിത കീടനാശിനികൾ, മിത്രകുമിൾ എന്നീ ജൈവ കൂട്ടുകളെ കൂട്ടുപിടിച്ച് കൃഷി നടത്താം.

............................

കൃഷി ചെയ്യാൻ അനുകൂലമായ കാലാവസ്ഥയാണിപ്പോൾ. മഴയ്ക്ക് മുമ്പ് വിത്തുകൾ നടുന്നതാണ് ഉത്തമം. കഞ്ഞിക്കുഴിലെ ജൈവ കർഷകരോട് കൃഷി സംബന്ധിച്ച സംശയങ്ങൾക്ക് ബന്ധപ്പെടാം

(വി.പി.സുനിൽ, ജൈവ കർഷകൻ കഞ്ഞിക്കുഴി)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.