ന്യൂഡൽഹി: രണ്ട്- പതിനെട്ട് വയസിനിടയിൽ പ്രായമുള്ളവർക്കുള്ള കൊവിഡ് വാക്‌സിൻ ഉടൻ തയ്യാറായേക്കും. കൊവാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ അനുമതി നൽകി.
ആരോഗ്യമുള്ള 525 വോളന്റിയർമാരെ പരീക്ഷണത്തിന് വിധേയമാക്കുമെന്ന് കൊവാക്‌സിൻ നിർമാതാവ് ഭാരത് ബയോടെക് അറിയിച്ചു. വാക്‌സിനുകൾ സംബന്ധിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാർശ ഡ്രഗ്സ് കൺട്രോളർ അംഗീകരിച്ചതായി സർക്കാർ പ്രസ്താവനയിൽ പറയുന്നു.
കൊവിഡ് മൂന്നാം തരംഗത്തില്‍ കുട്ടികള്‍ക്ക് രോഗം പകരാന്‍ സാദ്ധ്യത കൂടുതലാണെന്ന് മുന്നറിയിപ്പുകള്‍ വന്നിരുന്നു. കഴിഞ്ഞദിവസം അമേരിക്കയില്‍ കുട്ടികള്‍ക്ക് ഇടയില്‍ ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |