കൊല്ലം: തമിഴ്നാട്ടിലെ മധുരയിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. കൊല്ലം വെളിയം ആരുർക്കോണം അശ്വതിയിൽ എൻ ധനപാൽ (അനിൽ-59), ഭാര്യ ജലജ ധനപാൽ (51) എന്നിവരാണ് മരിച്ചത്.
വിശാഖപട്ടണത്ത് സ്ഥിരതാമസമാക്കിയ കുടുംബം നാട്ടിലേക്ക് വരികയായിരുന്നു. കാറിൽ ഒപ്പമുണ്ടായിരുന്ന രണ്ട് മക്കളും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു. വിശാഖപട്ടണം മലയാളി അസോസിയേഷൻ പ്രസിഡന്റ്, ലോക കേരള സഭാ അംഗം എന്നീ നിലകളിൽ ധനപാൽ പ്രവർത്തിച്ചിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. മക്കൾ: പ്ലസ് ടു വിദ്യാർത്ഥിനിയായ അശ്വതി, പത്താം ക്ലാസ് വിദ്യാർത്ഥി അനുഷ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |