വിഷ്ണു ഉണ്ണികൃഷ്ണനും സുധീർ കരമനയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'റെഡ്റിവർ' ചിത്രം റിലീസിന് ഒരുങ്ങുന്നു. സഹസ്രാരാ സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മാണവും അശോക് ആർ നാഥ് സംവിധാനവും ചെയ്യുന്ന ചിത്രം ഒരച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുക. ബാലു എന്ന കഥാപാത്രമായി വിഷ്ണു ഉണ്ണികൃഷ്ണനും അച്ഛന്റെ വേഷത്തിൽ സുധീർ കരമനയും ചിത്രത്തിൽ എത്തുന്നു. പെരുമാറ്റത്തിൽ വ്യത്യസ്തതകളുള്ള ബാലു എന്ന കഥാപാത്രത്തെ തികഞ്ഞ വെല്ലുവിളിയോടെയാണ് വിഷ്ണു ഏറ്റെടുത്തിരിക്കുന്നത്. കൊല്ലം ജില്ലയിലെ മൺട്രോതുരുത്ത്, ചിറ്റുമല, കല്ലട എന്നിവിടങ്ങളാണ് ലൊക്കേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |