SignIn
Kerala Kaumudi Online
Tuesday, 07 May 2024 10.28 AM IST

'കിസാൻ സമ്മാൻ നിധി കർഷകരുടെ അക്കൗണ്ടിൽ നേരിട്ട് വന്നു തുടങ്ങി...'; സ്ക്രീൻഷോട്ട് പങ്കുവച്ച് ഒ രാജഗോപാൽ

kisan-samman-nidhi

പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി കർഷകരുടെ അക്കൗണ്ടുകളിൽ നേരിട്ട് എത്താൻ തുടങ്ങിയതായി മുൻ നേമം എംഎൽഎയും ബിജെപിയുടെ മുതിർന്ന നേതാവുമായ ഒ രാജഗോപാൽ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇതുമായി ബന്ധപ്പെട്ട ഒരു സ്ക്രീൻഷോട്ടും ഒ രാജഗോപാൽ തന്റെ കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്. മഹാമാരിയുടെ സമയത്ത് ജനങ്ങൾക്ക് ഈ തുക വളരെ ആശ്വാസമാണെന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജഗോപാൽ അഭിനന്ദിക്കുന്നുമുണ്ട്.

ബിജെപി നേതാവ് പങ്കുവച്ച കുറിപ്പിൽ പറയുന്നത്:

'പ്രധാനമന്ത്രി കിസാൻ പദ്ധതി പ്രകാരം 2021 ഏപ്രിൽ മുതൽ 2021 ജൂലൈ വരെയുള്ള കാലയളവിലെ തുകയായ 2000 രൂപ നിങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിച്ച വിവരം സന്തോഷപൂർവ്വം അറിയുക്കുന്നു. ഈ പകർച്ചവ്യാധിയുടെ സമയത്ത് ഇത് പ്രത്യേകിച്ചും സഹായകരമാകും. നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ആരോഗ്യത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി.'

o-rajagopal

ചെറുകിട കർഷകർക്കായി 2019 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് പി എം കിസാൻ നിധി. പദ്ധതിപ്രകാരം പ്രതിവർഷം മൂന്ന് ഗഡുക്കളായി 6000 രൂപയാണ് കർഷകർക്ക് നൽകുക. ഏകദേശം 75, 000 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.

കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ജൂലൈ വരെയാണ് ആദ്യ ഗഡു നൽകിയത്. തുടർന്ന് രണ്ടാം ഗഡു ഓഗസ്റ്റ് മുതൽ നവംബർ വരെയും നൽകി. ഡിസംബർ മുതൽ മാർച്ച് വരെയുള്ള മൂന്നാമത്തെ ഗഡുവാണ് ഈമാസം അംഗങ്ങൾക്ക് ലഭിക്കുക.

14 കോടി കർഷകർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) മോഡ് വഴി ഓൺലൈനായാണ് കേന്ദ്ര സർക്കാർ അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക വിതരണം ചെയ്യുക.

content details: o rajagopal says kisan samman nidhi amount has started to get credited to farmers accounts shares screenshot.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NARENDRA MODI, INDIA, KISAN SAMMAN NIDHI, O RAJAGOPAL, BJP, FARMERS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.