ഗാസ: ഇസ്രായേല്‍-പലസ്തീന് സംഘര്‍ഷത്തില്‍ യുഎന്‍ രക്ഷാസമിതിയില്‍ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. ഇസ്രായേലും-പലസ്തീനും സംയമനം പാലിക്കണമെന്നും പിരിമുറുക്കം കൂട്ടുന്ന നടപടികളില്‍ നിന്ന് പിന്മാറണമെന്നും ഇന്ത്യ അറിയിച്ചു. സൗമ്യയുടെ മരണത്തിലും ഇന്ത്യ അനുശോചനം ഏര്‍പ്പെടുത്തി.
അതേസമയം ഇസ്രായേല്‍ ആക്രമണത്തില്‍ പലസ്തീനില്‍ 46 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ഗാസയില്‍ മരണസംഖ്യ 188 ആയി. പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരം തേടിയുള്ള നിർണ്ണായക യുഎൻ രക്ഷാസമിതി യോഗം ചേരുകയാണ്. യോഗത്തിന് മുന്നോടിയായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |