പ്രതിദിന രോഗമുക്തി കണക്കിൽ റെക്കോർഡുമായി സംസ്ഥാനം. ഇന്ന് 99,651 പേർക്കാണ് കൊവിഡ് രോഗം ഭേദമായിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വൈകിട്ടത്തെ വാർത്താ സമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ന് 21,402 പേർക്ക് രോഗം വന്നതായി കണ്ടെത്തിയപ്പോഴാണ് 99,651 പേർക്ക് രോഗം ഭേദമായിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ടായിട്ടുണ്ട്.
24. 74 ശതമാനമാണ് ടിപിആർ. തൃശൂർ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗം ഭേദമായതായി കണ്ടെത്തിയത്. 17,884 പേർക്കാണ് ജില്ലയിൽ രോഗം ഭേദമായിരിക്കുന്നത്. അതേസമയം, ജില്ലയിൽ ഇന്ന് 2045 പേർക്ക് രോഗം വന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ തൃശൂരിൽ ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 41,015. രോഗമുക്തരുടെ എണ്ണത്തിൽ തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്ഥാനത്ത്.
16,100 പേർക്ക്തലസ്ഥാന ജില്ലയിൽ ഇന്ന് രോഗം ഭേദമായതായി കണ്ടെത്തി. 31,328 പേരാണ് നിലവിൽ ഇവിടെ ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ ഇന്ന് 2364 പേരിൽ രോഗം കണ്ടെത്തി. പ്രതിദിന രോഗമുക്തരുടെ എണ്ണത്തിൽ എറണാകുളമാണ് മൂന്നാം സ്ഥാനത്ത്.
14,900 പേർക്ക് ഇന്ന് ഇവിടെ രോഗം ഭേദമായിട്ടുണ്ട്. 55,739 പേരാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്. എറണാകുളത്ത് ഇന്ന് 2315 പേരിൽ രോഗം കണ്ടെത്തിയിട്ടുമുണ്ട്. സംസ്ഥാനത്ത് കൊവിഡ് രോഗബാധ ഏറ്റവും രൂക്ഷമായിരിക്കുന്ന നാല് ജില്ലകൾ എറണാകുളവും തിരുവനന്തപുരവും തൃശൂരും മലപ്പുറവുമാണ്. ഈ നാല് ജില്ലകളും നിലവിൽ ട്രിപ്പിൾ ലോക്ക്ഡൗണിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |