കടയ്ക്കൽ: കടയ്ക്കൽ തൃക്കണ്ണാപുരം ജംഗ്ഷനിൽ കച്ചവടം നടത്തിയിരുന്ന സുമതി അമ്മയുടെ കടയിൽ സാധനം വാങ്ങാൻ എന്ന വ്യാജേന എത്തി സുമതി അമ്മയുടെ കഴുത്തിൽ കിടന്നിരുന്ന ഒന്നര പവന്റെ മാല അപഹരിച്ച് കടന്നുകളഞ്ഞ പ്രതികളെ കടയ്ക്കൽ സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി. തൊളിക്കുഴി തേക്കടയിൽ വീട്ടിൽ ഫാറൂഖിനെ(32) യും നിലമേൽ മുരുക്കും മൺ ഷിയാസ് മൻസിലിൽ യൂസഫി(31) നെയും ആണ് അറസ്റ്റ് ചെയ്തത്. കടക്കൽ സി.ഐ. ഗിരിലാൽ പൊലീസുകാരായ അജിത് കുമാർ ,രാകേഷ്, അജയ് , രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |