SignIn
Kerala Kaumudi Online
Saturday, 27 April 2024 5.00 AM IST

'ക്രമേണ നമുക്ക് മനസ്സിലാകും പഠനത്തിൽ ടീച്ചർമാരെക്കാൾ പ്രാധാന്യം പഠിക്കുന്ന വിഷയത്തിനാണെന്ന്': കെകെ ശൈലജയെക്കുറിച്ച് ഹരീഷ് പേരടി

hareesh-peradi

രണ്ടാം പിണറായി മന്ത്രിസഭയിൽ ഇടം ലഭിക്കാതെ പോയ കെകെ ശൈലജ ടീച്ചറെക്കുറിച്ച് നടനും ഇടതുപക്ഷാനുകൂലിയുമായ ഹരീഷ് പേരടി. നല്ല ടീച്ചർമാർ പോകുമ്പോൾ കുട്ടികൾക്ക് സങ്കടമുണ്ടാവുന്നത് സാധാരണമാണെന്നും എന്നാൽ പഠനത്തിൽ ടീച്ചർമാരെക്കാൾ പ്രാധാന്യം പഠിക്കുന്ന വിഷയത്തിനാണെന്ന് ക്രമേണ നമുക്ക് മനസ്സിലാകുമെന്നുമാണ് നടൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത തന്റെ കുറിപ്പ് വഴി പറയുന്നത്.

ശൈലജ ടീച്ചറെ പുതിയ മന്ത്രിസഭയിൽനിന്നും ഒഴിവാക്കിയതിന് പിന്നാലെ സോഷ്യൽ മീഡിയയിലും മറ്റും വിമർശനങ്ങൾ പെരുകുമ്പോഴാണ് നടൻ ഇങ്ങനെയൊരു പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. രണ്ടാം പിണറായി സർക്കാറിന് അഭിവാദ്യങ്ങളർപ്പിച്ചുകൊണ്ടാണ് നടൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഹരീഷിന്റെ കുറിപ്പ് ചുവടെ:

'നല്ല ടീച്ചർമാർ പോകുമ്പോൾ കുട്ടികൾക്ക് സങ്കടമുണ്ടാവുന്നത് സാധാരണയാണ് ...പിന്നെ പുതിയ ടീച്ചർമാർ വന്ന് ആദ്യത്തേക്കാൾ നന്നായി പഠിപ്പിക്കാൻ തുടങ്ങുമ്പോൾ കുട്ടികൾക്ക് അവരും പ്രിയപ്പെട്ടവരായിമാറും...ക്രമേണ നമുക്ക് മനസ്സിലാകും പഠനത്തിൽ ടീച്ചർമാരെക്കാൾ പ്രാധാന്യം പഠിക്കുന്ന വിഷയത്തിനാണെന്ന്... ടീച്ചർമാർ എത്ര വിദ്യാലയങ്ങളെ കണ്ടതാ...വിദ്യാലയങ്ങൾ എത്ര ടീച്ചർമാരെ കണ്ടതാ...യാത്ര പറഞ്ഞ് പോകുന്ന എല്ലാ അദ്ധ്യാപികാഅദ്ധ്യാപകൻമാർക്കും സ്നേഹം കലർന്ന യാത്രമൊഴി...വരാനിരിക്കുന്ന എല്ലാ അദ്ധ്യാപികാഅദ്ധ്യാപകൻമാർക്കും ഉത്തരവാദിത്വം കലർന്ന സ്വാഗതം..രണ്ടാം പിണറായി സർക്കാറിന് അഭിവാദ്യങ്ങൾ...'

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HAREESH PERADI, INDIA, CINEMA, KERALA, KK SHAILAJA, SOCIAL MEDIA, LDF, CPM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.