ഹരിപ്പാട്: വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി കരുവാറ്റ 12-ാം വാർഡ് അഞ്ജലിയിൽ മനുവിനെ (കഞ്ചപ്പൻ-31) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ നടത്തിയ പരിശോധനയിലാണ് വീട്ടിൽ കട്ടിലിനടിയിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ 1.2 കിലോ കഞ്ചാവ് പിടികൂടിയത്. മനു കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്നും നിലവിൽ ജാമ്യത്തിലാണെന്നും പൊലീസ് പറഞ്ഞു. ഹരിപ്പാട് സി.ഐ ആർ. ഫയാസ്, എസ്.ഐ അജിത്, സി.പി.ഒമാരായ അജയൻ, നിഷാദ്, ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക ടീം അംഗങ്ങളായ എസ്.ഐ മാരായ ഇല്യാസ്, സന്തോഷ്, സി.പി.ഒമാരായ മുഹമ്മദ് ഷാഫി, ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |