ലൗസേൻ: ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾ കീപ്പറും മുൻക്യാപ്ടനുമായ മലയാളി താരം പി.ആർ. ശ്രീജേഷ് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ (എഫ്.ഐ.എച്ച്) അത്ലറ്റ്സ് കമ്മിറ്റിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ഓൺലൈനായി നടത്തിയ എക്സിക്യുട്ടീവ് ബോർഡ് അംഗങ്ങളുടെ യോഗത്തിലാണ് ശ്രീജേഷിനെ തിരഞ്ഞെടുത്തത്.
2017 മുതൽ താരം കമ്മിറ്റിയിലുണ്ട്.ശ്രീജേഷ് ഉൾപ്പെടെ നാല് താരങ്ങളാണ് കമ്മിറ്റിയിലുള്ളത്. ശ്രീജേഷിന് പുറമേ മർലേന റെയ്ബാക്ക (പോളണ്ട്), മുഹമ്മദ് മെസ (ദക്ഷിണ ആഫ്രിക്ക), മാറ്റ് സ്വാൻ (ഓസ്ട്രേലിയ) എന്നീ താരങ്ങളെയും തെരെഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |