SignIn
Kerala Kaumudi Online
Saturday, 27 April 2024 6.41 AM IST

അൻപത് ശതമാനം മുതിർന്നവർക്ക് വാക്സിൻ നൽകിയെന്ന് യു.എസ്

vaccination

വാഷിംഗ്ടൺ: അമേരിക്കയിൽ 50 ശതമാനം മുതിർന്നവരിലും വാക്സിനേഷൻ പൂർത്തിയായതായി പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ഇത് മികച്ച നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.ജൂലായ് നാലോടെ ജനസംഖ്യയുടെ 70 ശതമാനം ആളുകൾക്കും ഒരു ഡോസ് വാക്സിൻ എങ്കിലും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബൈഡൻ വ്യക്തമാക്കി.

കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പല അമേരിക്കൻ സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. മുഴുവനായി വാക്സിനേഷൻ നടത്തിയ മേഖലകളിൽ സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും മാസ്ക് ഉപയോഗിക്കേണ്ടതില്ലെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

ലോകത്ത് കൊവിഡ് വ്യാപനത്തിലും മരണത്തിലും ഒന്നാം സ്ഥാനത്താണ് അമേരിക്ക.

3.39 കോടി പേർക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. ആറ് ലക്ഷത്തിലേറെയാണ് ആകെ മരണം. നിലവിൽ 57 ലക്ഷത്തിലേറെ പേർ ചികിത്സയിലാണ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, VACCINATION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.