അള്ളു രാമേന്ദ്രന് ശേഷം ബിലഹരി സംവിധാനം ചെയ്ത കൃഷ്ണൻ ശങ്കറും ദുർഗ കൃഷ്ണയും പ്രധാന വേഷത്തിലെത്തുന്ന കുടുക്ക് 2025 ലെ ആദ്യ ലിറിക്കൽ വീഡിയോ എത്തി. നാടൻ പാട്ടിന്റെ താളത്തിലുള്ള 'ആരാന്റെ കണ്ടത്തിൽ "എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധ നേടുന്നു. മണികണ്ഠൻ അയ്യപ്പയാണ് ഗാനത്തിന്റെ സംഗീതവും ആലാപനവും. നന്ദകുമാറിന്റെതാണ് വരികൾ. ഷൈൻ ടോം ചാക്കോ, സ്വാസിക, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ 2025ൽ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. അഭിമന്യു വിശ്വനാഥാണ് കാമറ ചലിപ്പിക്കുന്നത്. എഡിറ്റിംഗ് കിരൺ ദാസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |