സേതുരാമയ്യർ സി.ബി.ഐ എന്ന മമ്മൂട്ടിയുടെ ഹിറ്റ് കഥാപാത്രം വീണ്ടും എത്തുമ്പോൾ പ്രധാന വേഷത്തിൽ ആശ ശരത്തും. കെ. മധു ആണ് സി.ബി.ഐയുടെ അഞ്ചാം ഭാഗം ഒരുക്കുന്നത്. മുകേഷ്, സൗബിൻ ഷാഹിർ, രൺജി പണിക്കർ, സായ്കുമാർ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഉണ്ടാവും.
എസ്.എൻ. സ്വാമി തിരക്കഥ ഒരുക്കുന്ന ചിത്രം സ്വർഗചിത്രയുടെ ബാനറിൽ സ്വർഗചിത്ര അപ്പച്ചനാണ് നിർമ്മിക്കുന്നത്. ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സി.ബി.ഐ, നേരറിയാൻ സി.ബി.ഐ എന്നിവയാണ് സി.ബി. എെ പതിപ്പിലെ മുൻകാല ചിത്രങ്ങൾ. ഈ നാലു ചിത്രങ്ങളിലും മമ്മൂട്ടിക്കൊപ്പം മുകേഷും ജഗതി ശ്രീകുമാറും സ്ഥിര സാന്നിദ്ധ്യമായിരുന്നു. എന്നാൽ അഞ്ചാം ഭാഗത്തിൽ ജഗതി ഉണ്ടാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |