ഒട്ടേറെ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത പൗളി വത്സനും കുടുംബങ്ങളും കോവിഡ് ബാധിച്ച് സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. നിമിഷ നേരം കൊണ്ട് താരത്തെ സഹായിക്കാൻ നിരവധിപേരാണ് രംഗത്ത് വന്നത്. എന്നാൽ സഹായിക്കാൻ മനസുകാണിച്ചവർക്ക് നന്ദിയെന്നും എന്നാൽ താൻ ഇത്തരത്തിലൊരു സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നാൽ സഹായിക്കാൻ സിനിമ മേഖലയിൽ ഒട്ടേറെ സുഹൃത്തുക്കളുണ്ടെന്നും ഗൂഗിൾ പേ യിലൂടെ വന്ന പൈസയെല്ലാം തിരിച്ചയച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.
അണ്ണൻ തമ്പിയുടെ അരങ്ങേറിയ പൗളി പിന്നീട് അന്നയും റസൂലും ,അഞ്ചു സുന്ദരികൾ , ഗപ്പി.അമർ അക്ബർ അന്തോണി, വികൃതി , ദൃശ്യം 2 തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |