SignIn
Kerala Kaumudi Online
Saturday, 27 April 2024 5.59 AM IST

തിങ്കൾ വരെ ഒറ്റപ്പെട്ട മഴ

rain

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത. കോഴിക്കോട്, കണ്ണൂർ, കാസ‌ർകോട് ജില്ലകളിൽ ഇന്നും നാളെയും വൈകിട്ട് ഇടിമിന്നലോടെയുള്ള മഴയുണ്ടാകും. തിരുവനന്തപുരം, ​കൊല്ലം എന്നിവിടങ്ങളിൽ വൈകുന്നേരങ്ങളിലും മഴ ലഭിക്കും. കേരള തീരത്തും അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും തെക്കുപടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, മദ്ധ്യപടിഞ്ഞാറൻ ഭാഗങ്ങളിലും തമിഴ്‌നാട്, കന്യാകുമാരി, ആന്ധ്ര തീരങ്ങളിലും ഇന്നു മുതൽ 29 വരെ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. രണ്ട് ദിവസത്തേക്ക് പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള തീരത്തും കൊളച്ചൽ മുതൽ ധനുഷ്‌കോടി വരെയും 3 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.