ന്യൂഡൽഹി: കൊവിഡ് ചികിത്സയ്ക്ക് ഇന്ത്യൻ ശാസ്ത്രജ്ഞർ തദ്ദേശീയമായി വികസിപ്പിച്ച 2-ഡി ഓക്സി-ഡി-ഗ്ലൂക്കോസ് ( 2- ഡി ജി ) മരുന്നിന് 990 രൂപ വില നിശ്ചയിച്ചതായി നിർമ്മാതാക്കളായ ഡോ. റെഢ്ഡീസ് ലബോറട്ടറീസ് അറിയിച്ചു. 2.34 ഗ്രാം മരുന്നിന്റെ ഒരു സാഷെയ്ക്കാണ് (ചെറിയ പാക്കറ്റ്) 990 രൂപ.പത്ത് സാഷെകൾ അടങ്ങിയ വലിയ പായ്ക്കറ്റിലാണ് മരുന്ന് ലഭ്യമാക്കുക.സൈനിക ആശുപത്രി ഉൾപ്പെടെ ഡൽഹിയിലെ ചില ആശുപത്രികളിൽ ഇതിന്റെ വിതരണം തുടങ്ങിയിരുന്നു. ജൂണിൽ വാണിജ്യാടിസ്ഥാനത്തിൽ വില്പന തുടങ്ങുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
സർക്കാർ ആശുപത്രികൾക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും കുറഞ്ഞ വിലയ്ക്ക് നൽകും.
പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിഫൻസ് റിസർച്ച് ആന്റ് ഡവലെപ്മെന്റ് ഓർഗനൈസേഷനും ഡോ. റെഢ്ഡീസ് ലബോറട്ടറീസും സംയുക്തമായി വികസിപ്പിച്ച പൊടി രൂപത്തിലുള്ള മരുന്ന് രോഗിയിൽ വൈറസ് പെരുകുന്നത് തടഞ്ഞ് രോഗമുക്തിക്ക് വഴിയൊരുക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |