SignIn
Kerala Kaumudi Online
Saturday, 11 May 2024 6.25 AM IST

വെർച്വൽ പ്രവേശനോത്സവം, ഒരുങ്ങി വിദ്യാലയങ്ങൾ

class

തൃക്കാക്കര: ലോക്ഡൗൺ സാഹചര്യത്തിൽ മധുരവിതരണവും ഓൺലൈൻ സന്ദേശങ്ങളുമായി ഇക്കുറി വീടുകളിൽ തന്നെയാകും കുട്ടികളുടെ സ്കൂൾ പ്രവേശനോത്സവം. അദ്ധ്യയന വർഷം ആരംഭിക്കുന്ന ജൂൺ ഒന്നിന് സ്കൂൾതല വെർച്വൽ പ്രവേശനോത്സവത്തിനാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തയ്യാറെടുക്കുന്നത്.


സംസ്ഥാനതല ചടങ്ങുകൾ രാവിലെ 8.30 നും ജില്ലയിൽ സ്കൂളുകൾ കേന്ദ്രീകരിച്ചുളള പ്രവേശനോത്സവ ചടങ്ങുകൾ രാവിലെ 10 നും ആരംഭിക്കും. ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളെയും ചടങ്ങുകളിലേക്ക് ക്ഷണിക്കും. 10.30 ഓടെ ചടങ്ങുകൾ പൂർത്തിയാക്കി അതാത് ക്ലാസ് ടീച്ചർമാർ കുട്ടികളെ ക്ലാസ് ഗ്രൂപ്പുകളിൽ ആഡ് ചെയ്യും.
പുതുതായി സ്കൂളുകളിലേക്കെത്തുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ വീടുകളിൽ മുഖ്യമന്ത്രിയുടെ അച്ചടിച്ച സന്ദേശം പി.ടി.എ, വാർഡ് ജാഗ്രതാ സമിതികൾ മുഖേന എത്തിക്കും. പുതിയ അദ്ധ്യയന വർഷത്തിൽ ആവശ്യമായിട്ടുള്ള 70 ശതമാനം പാഠപുസ്തകങ്ങളും വിതരണത്തിനായി വിദ്യാലയങ്ങളിൽ എത്തി. കുടുംബശ്രീക്കാണ് പുസ്തകങ്ങളുടെ വിതരണ ചുമതല.


വിദ്യാർത്ഥികൾക്കായുള്ള ഭക്ഷ്യക്കിറ്റ്, കൈത്തറി യൂണിഫോം എന്നിവയും വിതരണത്തിനായി സ്കൂളുകളിൽ എത്തിച്ചിട്ടുണ്ട്. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ കഴിഞ്ഞ വർഷത്തെ പഠനനിലവാരം അറിയുന്നതിനായുള്ള പഠനപുരോഗതി രേഖയും വിതരണത്തിനായി വിദ്യാലയങ്ങളിൽ എത്തിച്ചിട്ടുണ്ട്. അദ്ധ്യാപകരില്ലാത്ത വിദ്യാലയങ്ങളിലെ കുട്ടികൾക്കായി തൊട്ടടുത്തുള്ള വിദ്യാലയത്തിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഓൺലൈൻ പഠന ഗ്രൂപ്പുകൾ തയ്യാറാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SCHOOL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.