കടുത്ത ആരാധന പലപ്പോഴും താരങ്ങൾക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യയിലെ സൂപ്പർ ബാലതാരം അനിഖയാണ് ഏറ്റവും പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
നിങ്ങളുടെ കടുത്ത ആരാധകനാണെന്ന് പറഞ്ഞ് ഒരാൾ വരികയും തന്നെ കല്യാണം കഴിക്കണം ഇല്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിനാണ് അനിഖ മറുപടി കൊടുത്തത്. യഥാർത്ഥത്തിൽ ഇത്തരമൊരു അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്നും ആദ്യം പേടിച്ച് പോയെന്നും പിന്നീട് അത് അവഗണിച്ചുവെന്നും അനിഖ പറയുന്നു. സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള അനിഖയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |