ലണ്ടൻ: 12നും 15നും ഇടയിൽ പ്രായമുള്ളവരിൽ ഫൈസർ വാക്സിൻ സുരക്ഷിതമാണെന്ന് ബ്രിട്ടനിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി അറിയിച്ചു. രണ്ട് ഡോസ് വാക്സിനും എടുക്കാൻ എം.എച്ച്.ആർ.എ അംഗീകാരം നൽകി.കുട്ടികളിലെ പരീക്ഷണ ഫലങ്ങൾ ഞങ്ങൾ ശ്രദ്ധാപൂർവം അവലോകനം ചെയ്തു. ഈ പ്രായത്തിലുള്ളവർക്ക് ഫൈസർ സുരക്ഷിതവും ഫലപ്രദവുമാണ്. കൊവിഡിനെ പ്രതിരോധിക്കാനും ഫൈസറിന് സാധിക്കുന്നുണ്ട്' -എം.എച്ച്.ആർ.എ ചീഫ് എക്സിക്യൂട്ടീവ് ജൂൺ റെയിൻ പറഞ്ഞു. ബ്രിട്ടനിലെ പ്രതിരോധ കുത്തിവയ്പ് സംബന്ധിച്ച സർക്കാർ സമിതിയാണ് കുട്ടികൾക്ക് വാക്സിൻ നൽകണോ, എപ്പോൾ നൽകണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കുന്നത്.
സുരക്ഷ, ഗുണമേന്മ, ഫലപ്രാപ്തി എന്നീ മാനദണ്ഡങ്ങൾ വാക്സിൻ പാലിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. നേരത്തെ യൂറോപ്യൻ യൂണിയനും അമേരിക്കയും ഫൈസർ ഈ പ്രായക്കാരിൽ സുരക്ഷിതമാണെന്ന് അറിയിച്ചിരുന്നു. ഇ.യു 12-15 വയസ്സുകാരിൽ വാക്സിനേഷൻ ഉടൻ ആരംഭിക്കും. അമേരിക്കയിൽ കൗമാരക്കാർക്ക് വാക്സിനേഷൻ ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |