SignIn
Kerala Kaumudi Online
Sunday, 06 July 2025 8.13 PM IST

കിട്ടിയ വോട്ടുകളുടെ അത്രയും എണ്ണം മരങ്ങൾ വച്ചു പിടിപ്പിക്കും; വേറിട്ട നന്ദി പ്രകടനവുമായി സന്ദീപ് ജി വാര്യർ

Increase Font Size Decrease Font Size Print Page
sandeep-varier-bjp

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഷൊർണൂരിൽ പരാജയപ്പെട്ടെങ്കിലും തന്നെ പിന്തുണച്ച വോട്ടർമാരെയും മണ്ഡലത്തെയും മറക്കാതെ ബി.ജെ.പി സ്ഥാനാർത്ഥി സന്ദീപ് ജി. വാര്യർ. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് തനിക്ക് ഷൊർണൂർ നൽകിയ വോട്ടുകളുടെ അത്രയും എണ്ണം മരങ്ങൾ മണ്ഡലത്തിൽ വച്ചുപിടിപ്പിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. തിരഞ്ഞെടുപ്പിൽ 36,973 വോട്ടുകളായിരുന്നു സന്ദീപിന് ലഭിച്ചത്.

സന്ദീപ് ജി. വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

എൻ്റെ ഷൊർണൂരിൻ്റെ ഹരിതാഭ വീണ്ടെടുക്കാൻ എളിയ ശ്രമം. ഷൊർണൂർ നൽകിയ വോട്ടുകളുടെ അത്രയും എണ്ണം മരങ്ങൾ വച്ചു പിടിപ്പിക്കുക മാത്രമല്ല ജനപങ്കാളിത്തത്തോടെ സംരക്ഷിക്കുന്ന പദ്ധതിക്ക് ലോക പരിസ്ഥിതി ദിനമായ നാളെ തുടക്കമാവും. ഉദ്ഘാടനം രാവിലെ 10ന് ചെർപ്പുളശ്ശേരിയിൽ നിർവ്വഹിക്കും. ഷൊർണൂർ മണ്ഡലത്തിലെ സാംസ്കാരിക സാമൂഹിക വ്യക്തിത്വങ്ങൾ പങ്കാളികളാവും.
#myshoranur #bjpshoranur #environment #worldenvironmentday #WorldEnvironmentDay2021

TAGS: SANDEEP G VARIER, BJP, SHORNUR, ELECTION2021, ELECTION, BJP CANDIDATE, WORLDENVIRONMENTDAY, SANDEEP G WARRIER, SANDEEP WARRIER BJP, SANDEEP WARRIER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.