കൊച്ചി : ഔഷധിയിൽ നടന്ന പരിസ്ഥിതിദിനാഘോഷത്തിൽ ഔഷധി വികസിപ്പിച്ചെടുത്ത രണ്ട് ലക്ഷത്തോളം ഔഷധസസ്യങ്ങളുടെ വിതരണോദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ടി.എൻ പ്രതാപൻ എം.പി പരിസ്ഥിതിദിന സന്ദേശംനൽകി. ഔഷധി ചെയർമാൻ ഡോ.കെ.ആർ.വിശ്വഭംരൻ സ്വാഗതം ആശംസിച്ചു. മാനേജിംഗ് ഡയറക്ടർ കെ.വി ഉത്തമൻ ഐ.എഫ്.എസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടർ എസ്.ഷാനവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിഡ്, വാർഡ് കൗൺസിലർ ശ്യാമള വേണുഗോപാലൻ, ഡയറക്ടർ ബോർഡംഗം എസ്.കുട്ടി, എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ മാനേജർ രഘുനന്ദൻ വി.മേനോൻ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |