SignIn
Kerala Kaumudi Online
Saturday, 27 April 2024 4.58 AM IST

അനി ഐ വി ശശി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം 'മായ', ടീസർ പുറത്തിറങ്ങി

maya

സംവിധായകന്‍ ഐ വി ശശിയുടെയും സീമയുടെയും മകനും സംവിധായകനുമായ അനി ഐ വി ശശി സംവിധാനം ചെയ്‌ത ഹ്രസ്വചിത്രം മായയുടെ ടീസർ പുറത്തുവിട്ടു. 2017ല്‍ അനി സംവിധാനം ചെയ്‌ത ഹ്രസ്വ ചിത്രമാണിത്.

അശോക് സെല്‍വാനും പ്രിയ ആനന്ദുമാണ് മായയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴില്‍ ആണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം യൂട്യൂബില്‍ ആണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ വരുമാനവും കൊവിഡ് ദുരിതാശ്വാസത്തിനാണ് ഉപോയോഗിക്കുക.

2017ലെ ഷിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള (ഫിക്ഷന്‍) പുരസ്‌ക്കാരം മായക്ക് ലഭിച്ചിരുന്നു. പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്‍റെ ബ്രഹ്‌മാണ്ഡ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിന്‍റെ സഹരചയിതാവും അസോസിയേറ്റ് ഡയറക്ടറും കൂടിയാണ് അനി ഐ വി ശശി.

ഒപ്പമുള്‍പ്പെടെ നിരവധി മലയാളം - ഹിന്ദി ചിത്രങ്ങളില്‍ പ്രിയദര്‍ശന്‍റെ സംവിധാന സഹായിയായിരുന്നു അനി ഐ വി ശശി. അനി സംവിധാനം ചെയ്‌ത തമിഴ് - തെലുങ്ക് ചിത്രം നിന്നിലാ നിന്നിലാ ഈയടുത്താണ് പുറത്തിറങ്ങിയത്. അശോക് സെല്‍വന്‍, ഋതു വര്‍മ, നിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V SASI, ANI IV SASI, SEEMATTI, PRIYADARSANAN, MARAKKAR ARABIKADALINTE SIMHAM, MAYA MALAYALAM SHORT FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.