താരങ്ങളുടെ വസ്ത്രങ്ങളുടെ വിലയും, ആഭരണങ്ങളുമൊക്കെ ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. കൊവിഡ് കാലമായതോടെ സെലിബ്രിറ്റികൾ ഉപയോഗിക്കുന്ന മാസ്കുകളും സോഷ്യൽ മീഡിയയിൽ വൈറലായിത്തുടങ്ങി.
നടി ദീപിക പദുക്കോൺ ധരിച്ച മാസ്കിന്റെ വില നേരത്തെ ചർച്ചയായിരുന്നു. 25,000ത്തിലധികം രൂപ വിലമതിക്കുന്ന മാസ്കായിരുന്നു ദീപിക അന്ന് ധരിച്ചത്. ഇപ്പോഴിതാ സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മാസ്കിന്റെ വിലയും സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്.
ചെന്നൈയിലെ വാക്സിനേഷൻ സെന്ററിൽ നിന്ന് വാക്സിൻ സ്വീകരിച്ച ശേഷമുള്ള ഒരു ചിത്രം ആദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കൂടെ മകനുമുണ്ട്. വെളുത്ത നിറമുള്ള മാസ്കാണ് ഇരുവരും ധരിച്ചത്.99.7 ശതമാനം വരെ വായു ശുദ്ധീകരണമാണ് ഈ മാസ്ക് വാഗ്ദ്ധാനം ചെയ്യുന്നത്.
ഓട്ടോ സാനിറ്റൈസിങ് യുവി സ്റ്റെറിലൈസിങ് സംവിധാനവും മാസ്കിനുണ്ട്.ഉപയോഗിച്ചുകൊണ്ടിരിക്കെ തന്നെ യാന്ത്രികമായി മാസ്ക് ശുചീകരിക്കും. 820 എം എഎച്ച് ബാറ്ററിയാണ് പ്യൂരിക്കെയര്‍ വെയറബിള്‍ എയര്‍ പ്യൂരിഫയറില്‍ ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 8 മണിക്കൂര്‍ വരെ മാസ്ക് ഉപയോഗിക്കാം. 249 ഡോളര്‍ അതായത്ഏ കദേശം 18,148 രൂപയാണ് ഇതിന്റെ വില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |