SignIn
Kerala Kaumudi Online
Friday, 26 April 2024 6.51 AM IST

ഒരു രൂപാ 'നാണയം" കൊടുത്താൽ... 25 ലക്ഷം കൂടെപ്പോരും...

coin

കൊച്ചി: കാലപ്പഴക്കം കൊണ്ട് മൂല്യമേറിയ വസ്തുക്കൾ വിൽപ്പന നടത്തി ലക്ഷങ്ങൾ നേടിയവരെ പറ്റി നാം പലപ്പോഴായി കേട്ടിട്ടുണ്ടാകും. ഇനി പറയുന്നത്, ഒരു 1 രൂപാ നാണയം നൽകിയാൽ അതിന് പകരമായി 25 ലക്ഷം രൂപ നേടി ലക്ഷപ്രഭുവാകുന്ന കാര്യമാണ്. ചില നിബന്ധനകൾ പാലിക്കപ്പെടണം എന്നുമാത്രം.

ചുരുങ്ങിയത് 100 വർഷത്തെ പഴക്കമെങ്കിലും 1 രൂപാ നാണയത്തിന് ഉണ്ടായിരിക്കണം. ഏറ്റവും കൗതുകകരമായ കാര്യമെന്താണെന്ന് വച്ചാൽ നിങ്ങളുടെ പക്കൽ 100 വർഷത്തിലേറെ പഴക്കമുള്ള ഒന്നിലധികം നാണയങ്ങൾ ഉണ്ടെങ്കിൽ അത്രയധികം ലക്ഷം രൂപ നിങ്ങൾക്ക് സ്വന്തമാക്കാം. അത്തരത്തിലുള്ള ഒരു 1 രൂപാ നാണയം കൈയിൽ ഉണ്ടെങ്കിൽ ഇൻഡ്യമാർട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ Indiamart.com സന്ദർശിച്ച് ഒരു അക്കൗണ്ട് ഉണ്ടാക്കാവുന്നതാണ്. അതിന് ശേഷം നിങ്ങൾക്ക് ഉത്പ്പന്നങ്ങൾ പരിശോധിക്കുകയും വിൽപ്പന നടത്തുകയും ചെയ്യാം.

അതേ മാതൃകയിൽ ക്വിക്കർ ആപ്പിൽ 1862 കാലഘട്ടത്തിലെ ക്യൂൻ വിക്ടോറിയ കോയിനുകൾക്കും ആവശ്യക്കാരുണ്ട്. 1.5 ലക്ഷം രൂപ വരെയാണ് ഈ വെബ്‌സൈറ്റിൽ അത്തരം നാണയങ്ങൾക്ക് വില നിശ്ചയിച്ചിരിക്കുന്നത്. സമാനമായി ട്രാക്ടറിന്റെ ചിത്രമുള്ള അഞ്ചുരൂപാനോട്ടിന് 30,000 രൂപ സ്വന്തമാക്കാനുള്ള അവസരവും കഴിഞ്ഞദിവസം വന്നിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.