SignIn
Kerala Kaumudi Online
Saturday, 04 May 2024 6.41 AM IST

യൂത്ത് മൂവ്‌മെന്റ് 'ഗുരു ജ്യോതിസ് 2021' കരിയർ ഗൈഡൻസ് ക്ലാസ് നാളെ മുതൽ

ചേർത്തല: ഉന്നതവിദ്യാഭ്യാസത്തിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ 'ഗുരു ജ്യോതിസ് 2021' ഓൺലൈൻ കരിയർ ഗൈഡൻസ് ക്ലാസുകൾ നാളെ മുതൽ 14 വരെ നടക്കും. 10, 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും ബിരുദ വിദ്യാർത്ഥികൾക്കും സംസ്ഥാനതലത്തിൽ നടത്തുന്ന ക്ലാസുകളിൽ പങ്കെടുക്കാം. സിവിൽ സർവീസ്, എം.ബി.ബി.എസ്, എം.ബി.എ, എൻജിനിയറിംഗ് പ്രവേശനപരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുകയാണ് ലക്ഷ്യം.
നാളെ വൈകിട്ട് 6 ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്ലാസുകൾ ഉദ്ഘാടനം ചെയ്യും. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിക്കും. ഹയർസെക്കൻഡറി വകുപ്പിന് കീഴിലുള്ള കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻസ് കൗൺസലിംഗ് സെല്ലിലെ പരിശീലകരായ അനൂപ് ക്ലീ​റ്റസ് (സുവോളജി, അൽ ഫാറൂഖിയ എച്ച്.എസ്.എസ്, ചേരാനല്ലൂർ), ജെയിംസ് സെബാസ്​റ്റ്യൻ (ഇക്കണോമിക്‌സ്, ജമാ അത്ത് എച്ച്.എസ്.എസ്, പെരുമ്പാവൂർ), പ്രമോദ് മാല്യങ്കര (ഇക്കണോമിക്‌സ്, എസ്.എൻ.വി സംസ്‌കൃത സ്‌കൂൾ,പറവൂർ) എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും. യൂത്ത് മൂവ്‌മെന്റ് -സൈബർ സേന കേന്ദ്ര സമിതി നേതാക്കളായ സന്ദീപ് പച്ചയിൽ, രാജേഷ് നെടുമങ്ങാട്, അനീഷ് പുല്ലുവേലി, പ്രോഗ്രാം കമ്മി​റ്റി ചെയർമാൻ ഷിനിൽ കോതമംഗലം, കൺവീനർ അഡ്വ.പ്രവീൺ തങ്കപ്പൻ, ധന്യാ സതീഷ്, ഷെൻസ് സഹദേവൻ,സബീൻ വർക്കല എന്നിവർ നേതൃത്വം നൽകും.ഫോൺ: 9895420883, 98464 82434.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.