പെരുമ്പാവൂർ: എൺപതുവയസ് പിന്നിട്ട ശ്രേഷ്ഠവ്യക്തികൾക്കായുള്ള ഈ വർഷത്തെ നങ്ങേലിൽ ഗോപാലൻ വൈദ്യർ സ്മാരക ജനശ്രേഷ്ഠാ പുരസ്കാരം കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.കെ.വാരിയർക്ക്. മംഗളപത്രവും ഉപഹാരവും 25000 രൂപയുമടങ്ങിയ പുരസ്കാരം 27ന് കോട്ടക്കൽ കൈലാസമന്ദിരത്തിൽ വച്ച് സമർപ്പിക്കും. ഡോ. പി.കെ. വാരിയരുടെ സാന്നിദ്ധ്യത്തിൽ ഗോപാലൻ വൈദ്യരുടെ മകനും നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ് മാനേജിംഗ് ഡയറക്ടറുമായ ഡോ. വിജയൻ നങ്ങേലിൽ ആണ് അവാർഡ് പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |