ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദറിനെതിരെ തിരിഞ്ഞ മുൻ ക്രിക്കറ്റ് താരവും എം.എൽ.എയുമായ നവ്ജോത് സിംഗ് സിദ്ധുവിന് ഉപമുഖ്യമന്ത്രി സ്ഥാനമോ, തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ പദവിയോ നൽകണമെന്ന് മൂന്നംഗ സമിതി ഹൈക്കമ്മാൻഡിന് ശുപാർശ നൽകി.
സംസ്ഥാന അദ്ധ്യക്ഷ പദവി അടക്കമുള്ള ഒഴിവുകൾ അടിയന്തരമായി നികത്തണമെന്നും കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. മൂന്നംഗ സമിതി മുഖ്യമന്ത്രി അമരീന്ദറിനെയും സിദ്ധുവിനെയും ഡൽഹിയിൽ വിളിച്ചുവരുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |