കണ്ണൂർ: ഒരു വയസുള്ള കുഞ്ഞിനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു. കണിച്ചാർ ചെങ്ങോം കോളനിയിലെ യുവതിയുടെ പെൺകുഞ്ഞിനാണ് മർദനമേറ്റത്. തലയ്ക്കും മുഖത്തും പരിക്കേറ്റ കുട്ടിയെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ രണ്ടാനച്ഛനായ പാലുകാച്ചി സ്വദേശി രതീഷ് വീട്ടിൽവച്ച് കുഞ്ഞിനെ ക്രൂരമായി മർദിക്കുകയായിരുന്നു. പരിക്കേറ്റ കുഞ്ഞിനെ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
കുഞ്ഞിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടിയുടെ അമ്മ രമ്യക്കെതിരെയും രണ്ടാനച്ഛനുമെതിരെയും പൊലീസ് കേസെടുത്തു. ഇവരുടെവിവാഹം കഴിഞ്ഞിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. രതീഷ് കുഞ്ഞിന് പാല് കൊടുക്കാൻ പോലും സമ്മതിച്ചിരുന്നില്ലെന്ന് കുട്ടിയുടെ മുത്തശ്ശി സുലോചന പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |