SignIn
Kerala Kaumudi Online
Friday, 19 April 2024 4.18 PM IST

'ബിജെപിയിൽ വിശ്വസിച്ചത് തെറ്റായി പോയി, മാപ്പ് തരണം'; ഓട്ടോറിക്ഷയിൽ കെട്ടിവച്ച മൈക്കിലൂടെ ജനങ്ങളോട് മാപ്പപേക്ഷ

mamata

കൊൽക്കത്ത: ബംഗാളിൽ ബിജെപിയിലേക്ക് ചേക്കേറിയ നേതാക്കൾ തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തിയ സാഹചര്യത്തിൽ ബിജെപിയില്‍ പ്രവര്‍ത്തിച്ചതിന് പരസ്യമായി മാപ്പ് പറഞ്ഞ് സാധാരണ പ്രവര്‍ത്തകര്‍. ഇ-ഓട്ടോറിക്ഷകളിലായി മൈക്ക് കെട്ടിവച്ച് തങ്ങൾക്കുണ്ടായ തെറ്റ് ഏറ്റുപറയുകയാണ് പ്രവര്‍ത്തകര്‍. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്.

'തൃണമൂലില്‍ നിന്ന് രാജിവെക്കാന്‍ പാടില്ലായിരുന്നു. ബിജെപിയെ വിശ്വസിച്ചത് തെറ്റായിപ്പോയി. ജനങ്ൾ മാപ്പ് തരണം'-എന്നാണ് ഇ-ഓട്ടോറിഷാ അനൗൺസ്‌മെന്റിലൂടെ ഇവർ വിളിച്ചുപറയുന്നത്. ബംഗാളിലെ നാലിൽ കൂടുതൽ ജില്ലകളിൽ ഇത്തരത്തിലുള്ള അനൗൺസ്‌മെന്റുകൾ നടന്നിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, തൃണമൂലിന്റെ ഭീഷണി മൂലമാണ് നേതാക്കൾ ജനമദ്ധ്യത്തിൽ മാപ്പപേക്ഷയുമായി എത്തിയതെന്നാണ് ബിജെപി ആരോപിക്കുന്നത്. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷമാണ് ബിജെപിയിലേക്ക് പോയ നേതാക്കൾ തിരികെ തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങിയെത്തുന്നത്. മുകുള്‍ റോയ് ഉള്‍പ്പെടെയുള്ള നേതാക്കളെ മമത ബാനർജി തിരികെ സ്വീകരിക്കുകയും ചെയ്തിരുന്നു.

ബിജെപി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ചാണ് മുകുള്‍ റോയ് തൃണമൂല്‍ പാളയത്തിലേക്ക് തിരികെയെത്തിയത്. മകന്‍ സുഭ്രാന്‍ശുവിനൊപ്പമായിരുന്നു മുകുളിന്റെ മടങ്ങിവരവ്. ബംഗാളിലെയും ഇന്ത്യയിലെയും ഒരേയൊരു നേതാവ് മമതയാണ് എന്നായിരുന്നു തിരികെയെത്തിയ ശേഷം മുകുള്‍ റോയി പറഞ്ഞത്.

content details: former trinamool workers apologise to people in bengal for joining bjp.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MAMATA BANERJEE, BJP, INDIA, WEST BENGAL, TRINAMOOL CONGRESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.