ലോകപ്രശസ്ത സൂപ്പർ കാർ മോഡലുകളിലൊന്നായ മക്ലാറൻ ഇന്ത്യൻ വിപണിയിലും. 3.75 കോടി മുതൽ 5.02 കോടി രൂപ വരെ വിലവരുന്ന മൂന്ന് മോഡലുകളാണ് അവതരിപ്പിച്ചത്. അടുത്തിടെ പുറത്തിറക്കിയ അർട്ടൂര ഹൈബ്രിഡ് സൂപ്പർ കാർ ഇന്ത്യയിൽ എത്തുമോ എന്ന് വ്യക്തമായിട്ടില്ല. വിലയെക്കുറിച്ചും സൂചനയില്ല. ഇൻഫിനിറ്റി ഗ്രൂപ്പാണ് ബ്രിട്ടീഷ് കമ്പനിയായ മക്ലാറന്റെ വിൽപ്പനയും സർവീസും ഇന്ത്യയിൽ ചെയ്യുക. എൻട്രി മോഡലായ മക്ലാറൻ ജിടിയുടെ എക്സ് ഷോറൂം വില 3.75 കോടിയാകും. കൊവിഡ് വാക്സിൻ നിർമ്മിക്കുന്ന ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമ്മാണ കമ്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ ഉടമ അടാർ പൂനെവാലയാണ് ഇന്ത്യയിൽ മക്ലാറൻ 720 എസ് സ്വന്തമായുള്ള ഒരാൾ. ഫെരാരി, ലംബോർഗിനി തുടങ്ങിയ ബ്രാൻഡുകളുമായാകും ഇന്ത്യയിൽ മക്ലാറെന്റെ മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |