SignIn
Kerala Kaumudi Online
Wednesday, 16 September 2026 7.44 AM IST

കൊവിഡ്: ഇന്ത്യയിൽ ഡെൽറ്റാ വേരിയന്റിന് വകഭേദം സംഭവിച്ചതായി സംശയം, പുതിയ വൈറസ് കൂടുതൽ അപകടകാരി

delta-variant

ന്യൂഡൽഹി: ഇന്ത്യയിൽ നിലവിൽ കൊവിഡ് രോഗികൾക്ക് നൽകുന്ന മരുന്നുകളെ പ്രതിരോധിക്കാൻ പ്രാപ്തമായ ഡെൽറ്റാ+ എന്ന പുതിയ വേരിയന്റിലേക്ക് അപകടകാരിയായ ഡെൽറ്റാ വൈറസ് വകഭേദം സംഭവിച്ചതായി കരുതുന്നു. ഇംഗ്ളണ്ടിലെ ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിൽ ലോകത്താകമാനം 63 തരം വകഭേദം സംഭവിച്ച വൈറസുകളിൽ പുതുതായി കണ്ടെത്തിയ കെ417എൻ വൈറസിന്റെ കണികകൾ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഇതു വരെ ആറു പേർക്ക് രൂപമാറ്റം സംഭവിച്ച പുതിയ വൈറസ് പിടിപ്പെട്ടതായി കരുതുന്നു.

ഇന്ത്യയിൽ കൊവിഡ് പ്രതിരോധത്തിനുള്ള മരുന്നുകളെ പ്രതിരോധിക്കുവാനുള്ള ശേഷി പുതിയ കൊവിഡ് വകഭേദത്തിനുണ്ടെന്നത് സ്ഥിതി രൂക്ഷമാക്കുന്നു.

ഇംഗ്ളണ്ടിലെ ആരോഗ്യ പ്രവർത്തകർ ഡെൽറ്റാ വേരിയന്റുകളെ നിരന്തര പഠനത്തിനു വിധേയമാക്കിയതിലൂടെയാണ് ഈ പുതിയ വൈറസിനെ കണ്ടെത്താൻ സാധിച്ചത്.കഴിഞ്ഞ മാ‌‌ർച്ച് മുതലാണ് പുതിയ വൈറസ് രൂപമെടുത്തു തുടങ്ങിയതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ഡെൽറ്റാ വൈറസിന്റെ 127 ഓളം വകഭേദങ്ങൾ ഇപ്പോൾ തന്നെ ലോകത്ത് പലയിടത്തായി രൂപം കൊണ്ടു കഴിഞ്ഞുവെന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, COVID19, DELTA VARIANT, COVID GENETIC MUTATION, COVID INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360