SignIn
Kerala Kaumudi Online
Friday, 26 April 2024 10.30 PM IST

പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപിക്കുന്നു; തിരുവനന്തപുരം നഗരത്തിൽ രണ്ട് എസ് ഐമാർ ഉൾപ്പടെ 25 പേർക്ക് രോഗബാധ

police

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ പൊലീസുകാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷം. രണ്ട് എസ്‌ ഐമാര്‍ ഉള്‍പ്പടെ 25പേര്‍ക്കാണ് തിരുവനന്തപുരം നഗരപരിധിയിൽ മാത്രം വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

പേരൂര്‍ക്കട സ്റ്റേഷനിലെ 12 പൊലീസുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഏഴ് പേര്‍ക്കും കണ്‍ന്‍റോണ്‍മെന്‍റ് സ്‌റ്റേഷനിലെ ആറ് പേര്‍ക്കും രോഗം ബാധിച്ചു. ജില്ലയ്‌ക്ക് പുറത്തും പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപിക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്.

രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. നിയന്ത്രണം പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി പൊലീസുകാരെ വിവിധയിടങ്ങളില്‍ വിന്യസിച്ചിരുന്നു. ജനങ്ങളുമായുണ്ടായ സമ്പര്‍ക്കം രോഗവ്യാപനത്തിന് ഇടയാക്കിയെന്നാണ് വിലയിരുത്തല്‍..

അതേസമയം, പൊലീസുകാർ കൊവിഡ് ബാധിതരായെങ്കിലും പരിശോധന പലയിടത്തും കർശനമായി തുടരേണ്ടതുണ്ട്. ഇതിനുവേണ്ടിയുളള സംവിധാനം ക്രമീകരിക്കുന്നതിനുവേണ്ടിയുളള നെട്ടോട്ടത്തിലാണ് അധികൃതർ. ബുധനാഴ്‌ച വരെ സർക്കാർ നിർദേശിച്ചത് അനുസരിച്ചുളള പരിശോധനകൾ നടത്തേണ്ടതുണ്ട്. അതിനുശേഷമുളള ദിവസങ്ങളിലെ കാര്യത്തിൽ ഇന്ന് വൈകുന്നേരത്തോടെ തീരുമാനമുണ്ടാകുമെന്നാണ് പൊലീസ് വകുപ്പ് പ്രതീക്ഷിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALAPOLICE, LOCKDOWN, COVID POLICE, THIRUVANANTHAPURAM COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.