SignIn
Kerala Kaumudi Online
Friday, 26 April 2024 7.00 AM IST

ഇലക്ട്രിക് സ്കൂട്ടറുകൾക്ക് രജിസ്ട്രേഷൻ വേണ്ടെന്ന പ്രചരണം തെറ്റ്; വിശദീകരണം നൽകി എം വി ഡി ഫേസ്ബുക്ക് പോസ്റ്റ്

ഇന്ധനവില പിടിവിട്ട് പോയതോടെ പലരും ഇലക്ട്രിക് സ്കൂട്ടറുകളിലേക്ക് കളം മാറ്റി ചവിട്ടുകയാണ്. ഇതോടെ നിരവധി പുത്തൻ ഇലക്ട്രിക് സ്കൂട്ടറുകൾ ആണ് നിരത്തിൽ എത്തിയത്. ഇലക്ട്രിക് സ്പൂട്ടറുകൾക്ക് രജിസ്ട്രേഷൻ ആവശ്യമില്ലെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചാണ് മിക്ക ഡീലർമാരും തങ്ങളുടെ ഉത്പന്നങ്ങളുടെ വില്പന ഉയർത്തുന്നത്. എന്നാൽ ഒരു വിഭാഗം ഇലക്ട്രിക് വാഹനങ്ങൾക്ക് രജിസ്ട്രേഷൻ ആവശ്യമില്ലെങ്കിലും ഇന്ന് നിരത്തിൽ ഇറങ്ങുന്ന ഭൂരിപക്ഷം ഇലക്ട്രിക് സ്കൂട്ടറുകൾക്കും മോട്ടോർ വാഹന വകുപ്പിന്റെ രജിസ്ട്രേഷൻ ആവശ്യമാണ്. ഈ നിയമം അറിയാത്തവരും മോട്ടോർ വാഹന ഉദ്യോഗസ്ഥരും തമ്മിൽ പലപ്പോഴും വാക്കേറ്റം ഉണ്ടാകാറുണ്ട്. ഇപ്പോൾ ഈ നിയമം വിശദീകരിച്ച് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ഇട്ടിരിക്കുകയാണ് എം വി ഡി കേരള പേജ്.

ഫേസ്ബുക്ക് പോസ്റ്റിന്റ പൂർണ്ണ രൂപം.

പരിസ്ഥിതി സൗഹൃദവും ചെലവു കുറഞ്ഞതുമായ ഇലക്ടിക് സ്കൂട്ടറുകൾ വാഹന വിപണിയിലെ പുതിയ തരംഗമാണ്. മോട്ടോർ വാഹനം എന്ന നിർവചനത്തിൽ വരുന്ന തരം ഇലക്ട്രിക് സ്കൂട്ടറുകൾക്ക് റജിസ്ടേഷൻ ആവശ്യമുണ്ടെന്നും, ഇവ ഓടിക്കുവാൻ ലൈസൻസ് ആവശ്യമാണെന്നും മനസ്സിലാക്കുക. എങ്ങനെ ആണ് റജിസ്ട്രേഷൻ വേണ്ടതാണോ എന്ന് മനസിലാക്കുന്നത്.

ഇരുചക്രവാഹനങ്ങൾ സുരക്ഷിതമായി മാത്രം ഓടിക്കുക. ഹെൽമറ്റ് ധരിക്കുക

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTO, AUTONEWS, LIFESTYLE, ELECTRIC SCOOTER, MOTOR VEHICLES DEPARTMENT, MVD KERALA, ELECTRIC BIKE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.